വെബ് ഡെസ്ക്
ശരീരത്തിന്റെ പ്രവർത്തനങ്ങള്‍ ശരീയായ രീതിയില്‍ മുന്നോട്ട് പോകാന്‍ പ്രോട്ടീന്‍ അനിവാര്യമാണ്. പേശികളിലേയും എല്ലുകളിലേയും പോരായ്മകള്‍ നികത്താനും പ്രോട്ടീന് സാധിക്കും
അതിനാല്‍ പ്രോട്ടീന്‍ അടങ്ങിയ മുട്ട, മാംസം, പാലുത്പന്നങ്ങള്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. പ്രോട്ടീനിന്റെ അഭാവം ശാരീരിക പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം
മതിയായ പ്രോട്ടീന്‍ ശരീരത്തില്‍ ഇല്ലാത്തതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ നോക്കാം
മുടിയുടേയും ചർമ്മത്തിന്റേയും ആരോഗ്യം നഷ്ടപ്പെടാം
പ്രൊട്ടീന്‍ ശരീരത്തിന്റെ ഊർജം നിലനിർത്തുന്നതില്‍ പ്രധാനമാണ്. അതിനാല്‍ ക്ഷീണം അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്
പേശികള്‍ക്കും എല്ലിനും ബലക്ഷയം സംഭവിക്കാം
പ്രതിരോധശേഷി നഷ്ടപ്പെടാം