വെബ് ഡെസ്ക്
ദീർഘനേരം ഇരുന്ന് ജോലിചെയ്യേണ്ടിവരുന്നവർ ഒരു മണിക്കൂറിൽ 10 മിനിറ്റ് എഴുന്നേറ്റ് നടക്കുകയോ നിൽക്കുകയോ ചെയ്യണം.
ഇടവേളകളിലെ നടത്തിലൂടെ തുടർച്ചയായ ഇരിപ്പ് മൂലം കുറേയധികം സമയം പ്രവർത്തിക്കാതിരുന്ന മസിലുകളെല്ലാം ഉണരാന്‍ സഹായിക്കും
കൊഴുപ്പടങ്ങിയ ഭക്ഷണം നിയന്ത്രിക്കാം
ജോലിസ്ഥലത്തുവെച്ചുതന്നെ ചെയ്യാവുന്ന ചില ലഘുവ്യായാമങ്ങൾ ശീലിക്കാം
കസേരയില്‍ ഇരുന്ന് ശരീരം മുന്നോട്ട് കുനിഞ്ഞ് തറയില്‍ തൊടാന്‍ ശ്രമിക്കുക. കുനിയുമ്പോള്‍ ശ്വാസം പുറത്തേക്കും നിവരുമ്പോള്‍ ശ്വാസം അകത്തേക്കും എടുക്കണം.
പാദങ്ങള്‍ മുകളിലേക്കും താഴേക്കും പിന്നീട് ഇരുവശങ്ങളിലേക്കും ചലിപ്പിക്കുക.
കഴുത്ത് മുന്നോട്ടും പുറകോട്ടും ചലിപ്പിക്കുക. ഇരുവശങ്ങളിലേക്കും തിരിക്കുക. ചെവി തോളില്‍ തൊടാന്‍ ശ്രമിക്കുന്നതുപോലെ ചരിക്കുക.
കംപ്യൂട്ടറിന് മുന്നില്‍ ഇരിക്കുമ്പോള്‍ നട്ടെല്ലും തലയും നിവര്‍ത്തി ഇടുപ്പ്, കാല്‍മുട്ടുകള്‍ എന്നിവ 90 ഡിഗ്രി മടക്കി പാദം തറയില്‍ അമര്‍ത്തി ഇരിക്കുക.
കംപ്യൂട്ടര്‍ സ്‌ക്രീനിന്റെ മുകള്‍ഭാഗം കണ്ണിനുനേരെ വരുന്ന രീതിയില്‍ ക്രമീകരിക്കുക.