വെബ് ഡെസ്ക്
ശരീരവും മനസും ആരോഗ്യകരമായി പരിപാലിക്കണമെങ്കിൽ അതിനനുസരിച്ച് നമ്മുടെ ശീലങ്ങളും മാറ്റേണ്ടതുണ്ട്. അതിനായി നമ്മുടെ ദിവസത്തിൽ ആരോഗ്യകരമായ പല ശീലങ്ങളും ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്
ഓരോ ദിവസവും ആരോഗ്യകരമാക്കാൻ ചില ടിപ്പുകൾ ഇതാ
ദിവസവും ആരോഗ്യകരമായി തുടങ്ങാം. പ്രഭാതഭക്ഷണത്തിൽ പഴങ്ങൾ, നട്സ്, സീഡ്‌സ് എന്നിവ ചേർക്കാം
ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക. വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നു
പോഷകസമൃദ്ധമായ ആഹാരം കഴിക്കുക. ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ ഇത് പ്രധാനമാണ്
സമ്മർദം നിയന്ത്രിക്കാനും മനസിലെ നെഗറ്റീവ് ചിന്തകൾ ഒഴിവാക്കാനും ശ്രദ്ധിക്കുക. മെഡിറ്റേഷൻ പോലുള്ള വ്യായാമങ്ങളിൽ ഏർപ്പെടുന്നത് അതിന് സഹായിക്കും
ശരീരത്തിൽ ജലാംശം നിലനിർത്തുക. പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും കുറയ്ക്കുക
ദിവസം മുഴുവനുമുള്ള ക്ഷീണം ഇല്ലാതാക്കാനായി സ്വസ്ഥമായി ഉറങ്ങുക. ആവശ്യമായ ഉറക്കവും ദിവസവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക