വെബ് ഡെസ്ക്
ശൈത്യകാലത്ത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നമ്മെ അലട്ടാറുണ്ട്. ചര്‍മം വരണ്ടുപോകുന്നതും ഈ സമയത്ത് നമ്മെ ബാധിക്കുന്ന പ്രധാന പ്രശ്‌നമാണ്
ഈ സമയത്ത് ചര്‍മത്തിന് പ്രത്യേക പരിപാലനം നല്‍കേണ്ടത് അത്യാവശ്യമാണ്
ശൈത്യകാലത്ത് ഒരുപാട് വെള്ളം കുടിക്കാന്‍ ശ്രമിക്കുക. ദിവസം മുഴുവന്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം
നല്ല മോയ്‌സ്ചറൈസര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക
വരണ്ട ക്ലെന്‍സറുകള്‍ ഉപയോഗിക്കാതിരിക്കുക. മൃദുവായതും ജലാംശം നിലനില്‍ക്കുന്നതുമായ ക്ലെന്‍സര്‍ ഉപയോഗിക്കുക
ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകാന്‍ ശ്രമിക്കണം
ശൈത്യകാലത്തും സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കുന്നതിന് വേണ്ടി സണ്‍സ്‌ക്രീന്‍ ഉപയോഗിച്ച് തുടങ്ങുക
വീട്ടിനുള്ളില്‍ ഇന്‍ഡോര്‍ ഹീറ്റിങ് സിസ്റ്റം സ്ഥാപിക്കാന്‍ ശ്രമിക്കുക