മുപ്പതുകളിലാണോ നിങ്ങൾ; ചർമം സംരക്ഷിച്ചു തുടങ്ങാം

വെബ് ഡെസ്ക്

മുപ്പതുകളിൽ എത്തിയാൽ, ചർമ്മത്തിൽ വരൾച്ച, ഇരുണ്ട പാടുകൾ, ചുളിവുകൾ എന്നിവ കണ്ടുതുടങ്ങാനുള്ള സാധ്യത ഏറെയാണ്. പ്രായമാകുന്നതിനനുസരിച്ചാണ്​ ചർമ്മത്തിന്‍റെ ഘടനയില്‍ മാറ്റം വരുന്നത്. ഇതാണ്​ ശരീരത്തിൽ ചുളിവുകളും വരകളും വീഴ്ത്താനുള്ള പ്രധാന കാരണം.

പ്രായത്തെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അത്തരത്തില്‍ ചര്‍മ്മ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ദിവസവും രാവിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് നല്ലതാണ്. ചർമ്മത്തിൽ അടിഞ്ഞുകൂടിയ എണ്ണമയം നീക്കം ചെയ്യാൻ ഇത് സഹായിക്കും. കൂടാതെ അഴുക്ക് പോകാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സഹായിക്കും.

സൂര്യാഘാതത്തിലൂടെ വളരെ പെട്ടെന്ന് ചർമ്മത്തിന്റെ നിറം മങ്ങുന്നതിനും പാടുകൾ വീഴുന്നതിനും ഇടയാക്കും. പുറത്തിറങ്ങുമ്പോൾ 50ന് മുകളിൽ എസ്പിഎഫ് ഉളള സൺക്രീമുകൾ ഉപയോ​ഗിക്കാൻ ശ്രദ്ധിക്കുക. ഇത് സണ്‍ ടാന്‍ ഒഴിവാക്കാനും ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും സഹായിക്കും.

ഭക്ഷണം ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വേണ്ടതാണ്. അതിനാല്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.

ഹൈപ്പർപിഗ്മെന്റേഷൻ ഈ സമയത്ത് ചർമ്മങ്ങളിൽ കാണാം. ഇത് ഗർഭധാരണത്തിനുശേഷം പലപ്പോഴും കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ഈ അവസ്ഥയെ നേരിടാൻ, ചർമ്മത്തിന് പരിഹാരമായി റെറ്റിനോൾ, വിറ്റാമിൻ സി, ഇ എന്നിവ അടങ്ങിയ ഫെയ്സ് ക്രീമുകൾ ഉപയോ​ഗിക്കാവുന്നതാണ്.

ആന്റിഓക്‌സിഡന്റ് അടങ്ങിയ മോയ്‌സ്ചറൈസറുകൾ ഉപയോ​ഗിക്കുക. സോയ, കോഫി ബെറി, വിറ്റാമിൻ സി തുടങ്ങിയ ചേരുവകൾ ഉള്ള മോയ്സ്ചറൈസർ ഉത്തമമാണ്. അവ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം നൽകുകയും നിലവിലുള്ള കരുവാളിപ്പ് നീക്കം ചെയ്യുകയും ചെയ്യും.

കണ്ണുകൾക്ക് ചുറ്റുമുളള ഇരുണ്ട പാടുകളും ചുളിവുകളും മാറുന്നതിനായി നല്ല ഐ ക്രീമുകൾ ഈ സമയത്ത് ഉപയോ​ഗിക്കാൻ ശ്രദ്ധിക്കുക.

വ്യായാമം ചെയ്യുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. അതിനാല്‍ ദിവസവും വര്‍ക്കൗട്ട് ചെയ്യാന്‍ ശ്രമിക്കുക.

greg clor

സ്ട്രെസ് കുറയ്ക്കുന്നതും ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണ്. അതിനാല്‍ സ്ട്രെസ് കുറയ്ക്കാന്‍ യോഗ പോലെയുള്ള വഴികള്‍ സ്വീകരിക്കുക.

ഉറക്കം ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വളരെ പ്രധാനപ്പെട്ടതാണ്. തുടർച്ചയായ ഉറക്കക്കുറവ്​ ശരീരത്തിൽ ഇരുണ്ട അടയാളങ്ങൾക്കും പ്രായക്കൂടുതൽ തോന്നാനും വഴിവയ്ക്കും.