വെബ് ഡെസ്ക്
ശരീരത്തിനാവശ്യമായ പോഷകഘടങ്ങള്‍ ഭക്ഷണത്തില്‍ ഉറപ്പാക്കേണ്ടതുണ്ട്
നാരുകളാല്‍ സമ്പന്നമായ ഭക്ഷണങ്ങളില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കും. ഇതിന് സ്മൂത്തി മികച്ച ഓപ്ഷനാണ്
പ്രമേഹവും കൊളസ്‌ട്രോളും ഉള്ളവര്‍ക്ക് സ്മൂത്തിയുടെ ഉപയോഗം ഗുണം ചെയ്യും. വളരെ വേഗത്തില്‍ ഉണ്ടാക്കാനാകുമെന്നതും സ്മൂത്തിയുടെ പ്രത്യേകതയാണ്
സ്‌ട്രോബറി പൈനാപ്പിള്‍ സ്മൂത്തി
സ്‌ട്രോബറി, പൈനാപ്പിള്‍, ബദാം, പാല്‍, എന്നിവ യോജിപ്പിച്ച് അടിച്ചെടുക്കുന്ന സ്മൂത്തി പോഷകങ്ങളാൽ സമ്പന്നമാണ്
പീനട്ട് ബട്ടര്‍-സ്‌ട്രോബെറി-കെയിൽ സ്മൂത്തി
മധുരം ചേർക്കാത്ത സോയ പാല്‍, സ്‌ട്രോബെറി, അരിഞ്ഞെടുത്ത കെയിൽ, തേന്‍, വാനില എക്‌സ്ട്രാക്റ്റ്, ഐസ് ക്യൂബ് എന്നിവ ചേര്‍ത്ത സ്മൂത്തി തയാറാക്കി കഴിക്കാം
ചെറി സ്മൂത്തി
ഓട്ട് മിൽക്ക്, ബദാം വെണ്ണ, കൊക്കോ പൗഡര്‍ ചെറി എന്നിവ ബ്ലെന്‍ഡറില്‍ ചേര്‍ത്ത് സ്മൂത്തി തയാറാക്കാം. ആവശ്യമെങ്കിൽ വാനില എക്‌സ്ട്രാക്റ്റ് ചേർക്കാം
ഫ്രൂട്ട്‌സ് ഗ്രീന്‍ സ്മൂത്തി
പഴങ്ങളും ഇലകളും ചേര്‍ത്ത് തയ്യാറാക്കുന്ന സ്മൂത്തിയാണ് ഫ്രൂട്ട്‌സ് ഗ്രീന്‍ സ്മൂത്തി. ഏത്തപ്പഴം, സ്‌ട്രോബെറി, ബ്ലൂബെറി അല്ലെങ്കില്‍ മാങ്ങ, ബദാം വെണ്ണ, യോഗര്‍ട്ട്, മധുരമില്ലാത്ത ബദാം പാല്‍ എന്നിവ ചേര്‍ത്തുള്ള സ്മൂത്തി ആരോഗ്യപ്രദമാണ്
ബെറി - മിന്റ് യോഗർട്ട് സ്മൂത്തി
ബെറികള്‍, ഓറഞ്ച് ജ്യൂസ്, പുതിയിന, തേന്‍, യോഗർട്ട്, പഴം എന്നിവ ചേര്‍ത്താണ് ഈ സ്മൂത്തിയുണ്ടാക്കുന്നത്. ഇത് ഒരു ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാനും സാധിക്കും