വെബ് ഡെസ്ക്
ഒരുപാട് ഗുണങ്ങളുള്ള ഭക്ഷണമാണ് നിലക്കടല. ശൈത്യകാലത്ത് നിലക്കടല കഴിക്കുന്നത് നല്ലതാണ്
വറുത്ത നിലക്കടലയാണ് പൊതുവേ കഴിക്കാന്‍ ആളുകള്‍ തിരഞ്ഞെടുക്കാറ്. എന്നാല്‍ കുതിര്‍ത്ത് വെച്ച നിലക്കടല കഴിക്കുന്നതിലൂടെ ആരോഗ്യം കുറച്ചുകൂടി മെച്ചപ്പെടുന്നു
കുതിര്‍ത്ത നിലക്കടലയില്‍ ഒരുപാട് നാരുകള്‍ അടങ്ങിയിട്ടുണ്ട്. നല്ല കൊഴുപ്പും ആന്റിഓക്‌സന്റിന്റെ കൂടി ഉറവിടമാണ് കുതിര്‍ത്ത നിലക്കടല
ദഹനക്ഷമതയും പോഷകഗുണങ്ങളും വര്‍ധിപ്പിക്കാനും കുതിര്‍ത്ത നിലക്കടല സഹായിക്കുന്നുണ്ട്
ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. നിലക്കടയില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയുന്ന മോണോസാച്ചുറേറ്റഡ്, പോളി അണ്‍സാച്ചുറേറ്റഡായിട്ടുള്ള കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നു
ഇവ കുറഞ്ഞ ജിഐ ഭക്ഷണമായതിനാല്‍ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാല്‍ പ്രമേഹമുള്ളവര്‍ക്കും നിലക്കടല കഴിക്കാം
പേശികളുടെ വളര്‍ച്ചയെയും ചര്‍മത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു
ശരീരഭാരം നിയന്ത്രിക്കാനും നിലക്കടല സഹായിക്കുന്നുണ്ട്