വെബ് ഡെസ്ക്
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ചില പാനീയങ്ങളും നമ്മെ സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകളുടെയും പോഷകങ്ങളുടെയും അളവ് വര്‍ധിപ്പിക്കാന്‍ ചില പാനീയങ്ങള്‍ ഉത്തമമാണ്
ബീറ്റ്‌റൂട്ട് ജ്യൂസ്
രക്തചംക്രമണം മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ബീറ്റ്‌റൂട്ട് ജ്യൂസ് സഹായിക്കുന്നു
ഓറഞ്ച് ജ്യൂസ്
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഓറഞ്ച് ജ്യൂസ് നല്ലതാണ്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു
ഗ്രീന്‍ ടീ
കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും ഗ്രീന്‍ ടീ സഹായിക്കുന്നു
കാരറ്റ് ജ്യൂസ്
കാരറ്റില്‍ വിറ്റാമിന്‍ സി, ബീറ്റ കരോട്ടിന്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ കാരറ്റ് ജ്യൂസിന് ഹൃദയത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനുള്ള ശക്തിയുണ്ട്
മാതളം ജ്യൂസ്
മാതളം ജ്യൂസ് രക്തധമനികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഹൃദയ രോഗങ്ങള്‍ക്കുള്ള സാധ്യതയും ഇവ കുറയ്ക്കുന്നു
ചെമ്പരത്തിപ്പൂവിന്റെ ജ്യൂസ്
ചെമ്പരത്തിപ്പൂവിന്റെ ജ്യൂസ് രക്ത സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും സഹായകമാണ്
മഞ്ഞള്‍ പാല്‍
മഞ്ഞള്‍ ആന്റിഓക്‌സിഡന്റുകള്‍, കുര്‍ക്കുമിന്‍ എന്നിവയാല്‍ സമ്പന്നമാണ്. ഇത് ഒരു ആന്റി ഇന്‍ഫ്‌ളമേറ്ററി ഏജന്റായും പ്രവര്‍ത്തിക്കുന്നു