വെബ് ഡെസ്ക്
അടിക്കടിയുണ്ടാകുന്ന തലവേദന മൂലം പ്രയാസപ്പെടുന്നവരാണ് മിക്കവരും. പലകാരണങ്ങള്‍ കൊണ്ട് തലവേദനയുണ്ടായേക്കാം
ചില ഭക്ഷണങ്ങള്‍ക്ക് ഇത്തരം പ്രശ്നങ്ങളെ ഒരു പരിധിവരെ തടയാനാകും
ചോക്ലേറ്റ്
കഫീന്‍ നിര്‍ത്തുന്നതുമൂലമുണ്ടാകുന്ന തലവേദനകള്‍ക്ക് ചോക്ലേറ്റ്, പ്രത്യേകിച്ച് ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഏറെ നല്ലതാണ്
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ സോഡിയത്തിന്റെ അമിതോപയോഗം മൂലമുണ്ടാകുന്ന തലവേദനയെ ഇത് സന്തുലിതമാക്കും
ബെറികള്‍
ആന്റി ഓക്സിഡന്റുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് സൈനസ് പോലുള്ള തലവേദനകളെ ഒരു പരിധിവരെ തടയും. റാസ്ബെറി, ബ്ലാക്ക്ബെറി, സ്ട്രോബറി എന്നിവയാണ് ഇവയില്‍ മികച്ചത്
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പലപ്പോഴും മൈഗ്രേന്‍ തലവേദനയ്ക്ക് കാരണമാകാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകളില്‍ ഈ സമയത്ത് ബ്രൊക്കോളിപോലെ പച്ച നിറത്തിലുള്ള പച്ചക്കറികള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്
തണ്ണിമത്തന്‍
മൈഗ്രേന്‍ അടക്കമുള്ള തലവേദനകള്‍ക്ക് വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. അതിനാല്‍ തണ്ണിമത്തന്‍ പോലെ ധാരാളം ജലാംശം അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും
വാല്‍നട്ടും അവക്കാഡോയും ധാരാളം കഴിക്കുന്നവരില്‍ തലവേദന കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകളും മഗ്നീഷ്യവും വാല്‍നട്ടിലും അവോക്കാഡോയിലും ധാരാളം അടങ്ങിയിട്ടുണ്ട്
ഔഷധച്ചായകള്‍ കുടിക്കുന്നത് ഒരു പരിധിവരെ തലവേദന കുറയ്ക്കും