രാവിലെ നടക്കുന്നവരാണോ?; എങ്കില്‍ അറിയാം നിങ്ങള്‍ കഴിക്കേണ്ട ഭക്ഷണങ്ങളെ പറ്റി

വെബ് ഡെസ്ക്

രാവിലെയുള്ള നടത്തത്തിനു ശേഷം സമീകൃതവും പോഷകപ്രദവുമായ ആഹാരം കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ഹൃദയാരോഗ്യത്തിനും എല്ലുകള്‍ക്ക് ബലം നല്‍കുന്നതിനും സഹായിക്കും.

അവക്കാഡോ

അവക്കാഡോയില്‍ മോണോസാചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. കൂടാതെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യവും ഇതില്‍ നിന്ന് ലഭിക്കും.

മുട്ട

ഇവ പ്രോട്ടീനിന്റെയും വിറ്റാമിന്‍ ഡിയുടേയും മികച്ച ഉറവിടമാണ്. ഇത് അസ്ഥികള്‍ക്കി ബലം നല്‍കാന്‍ ആവശ്യമായ കാത്സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു.

ഹോള്‍ ഗ്രെയ്ന്‍ ബ്രെഡ്

നാരുകളുടെ ലഭ്യതയ്ക്കായി പ്രഭാതഭക്ഷണത്തില്‍ ഹോള്‍ ഗ്രെയ്ന്‍ ബ്രെഡും ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. നാരുകള്‍ ഹൃദയാരോഗ്യത്തിനും ദഹനത്തിനും നല്ലതാണ്.

ഇലക്കറികള്‍

ചീര, കാലെ, കൊളാര്‍ഡ് ഗ്രീന്‍ തുടങ്ങിയവ എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന വിറ്റാമിന്‍ കെയുടെ മികച്ച സ്രോതസ്സുകളാണ്. അവയില്‍ കലോറി കുറവും വിവിധതരം പോഷകങ്ങളാല്‍ സമ്പന്നവുമാണ്.

നട്‌സ്, സീഡ്‌സ്

ബദാം, വാല്‍നട്ട്, ചിയ വിത്തുകള്‍ തുടങ്ങിയവിയില്‍ നാരുകള്‍, കാല്‍സ്യം, ഹൃദയാരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ യോഗര്‍ട്ടിനൊപ്പമോ ഓട്‌സിന്റെ കൂടെയോ കഴിക്കാം.

സാല്‍മണ്‍

സാല്‍മണ്‍ പോലുള്ള കൊഴുപ്പടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ-3 ധാരാളം അടങ്ങിയിട്ടുണ്ട്. അവ ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

ബെറീസ്

ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി തുടങ്ങിയവ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും കൊണ്ട് സമ്പന്നമാണ്. ഇത് ഹൃദയത്തേയും അസ്ഥികളേയും കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു.

ഓട്‌സ്

ഓട്‌സില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. കൂടാതെ ഇവയില്‍ എല്ലുകളുടെ ആരോഗ്യത്തിന് സഹായകമായ മഗ്നീഷ്യം പോലുള്ള ധാതുക്കളും അടങ്ങിയിട്ടുണ്ട്.