അരണ്ട വെളിച്ചത്തിലുള്ള ഇരുപ്പ്, നെഗറ്റീവ് ചിന്തകള്‍; തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ചില ശീലങ്ങള്‍

വെബ് ഡെസ്ക്

ശരീരത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പല മാർഗങ്ങളുമുണ്ട്. പ്രത്യേകിച്ച് ഭക്ഷണ ശീലങ്ങള്‍

എന്നാല്‍ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണ കാര്യത്തില്‍ മാത്രം ശ്രദ്ധ ചെലുത്തിയാല്‍ മതിയോ? അതിന് ചില കാര്യങ്ങള്‍ ഒഴിവാക്കുക കൂടി വേണം

ഇരുട്ട്

പ്രകൃതിദത്തമായ വെളിച്ചം കിട്ടാത്ത ഇടങ്ങളില്‍ സമയം ചിലഴിക്കുന്നത് തലച്ചേറിന്റെ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കും

നെഗറ്റീവ് ചിന്തകള്‍

നെഗറ്റീവ് ചിന്തകള്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മോശമായി ബാധിക്കും

സാമൂഹിക ഒറ്റപ്പെടല്‍

സാമൂഹിക ഒറ്റപ്പെടല്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അല്‍ഷൈമേഴ്സ് വരാനുള്ള സാധ്യത കൂടുതലാണ്

ഉച്ചത്തില്‍ പാട്ടുകള്‍ക്കല്‍

ഉച്ചത്തില്‍ പാട്ടു കേള്‍ക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തേയും ഒപ്പം കേള്‍വി ശക്തിയേയും തകരാറിലാക്കും

ഉറക്കക്കുറവ്

ദിവസവും വളരെ കുറച്ചുമാത്രം സമയം ഉറങ്ങുന്നവര്‍ക്ക് അല്‍ഷൈമേഴ്സ് രോഗം വരാനുള്ള സാധ്യത കൂടുതലാണ്

പഞ്ചസാരയുടെ അമിതോപയോഗം

അമിതമായി പഞ്ചസാര കഴിക്കുന്നതുവഴി രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ഉയരുകയും ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു

മൊബൈല്‍, ലാപ്ടോപ് ഉപയോഗം

അമിതമായി മൊബൈല്‍, ലാപ്ടോപ് എന്നിവ ഉപയോഗിക്കുന്നത് ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാകും

വ്യായാമം

ചിട്ടയായ വ്യായാമം ഇല്ലാത്തവരില്‍ ഡിമന്‍ഷ്യ വരാനുള്ള സാധ്യതയും ഏറെയാണ്