പ്രമേഹമുണ്ടോ? ഇവ സാലഡില്‍ ഉള്‍പ്പെടുത്തൂ

വെബ് ഡെസ്ക്

ആരോഗ്യകരമായ ഭക്ഷണക്രമത്തിന് സാലഡുകൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഡയറ്റിലുള്ളവര്‍ക്കും സാലഡുകളെ ആശ്രയിക്കാം

പ്രമേഹരോഗികളുടെ ഭക്ഷണക്രമത്തിലും സാലഡുകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. എന്നാൽ ഇവയിലെ ചേരുവകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം

എക്‌സ്ട്രാ വെര്‍ജിന്‍ ഒലിവ് ഓയില്‍

ആരോഗ്യകരമായ മോണോ അണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളുടെ ഉറവിടമാണ് വെര്‍ജിന്‍ ഒലിവ് ഓയില്‍. ആന്റി ഓക്‌സിഡന്റുകളും ഇതില്‍ കൂടുതലാണ്. ചൂട് കൂടുതലില്ലാത്ത സാലഡുകളിൽ ഒലിവ് ഓയിൽ ഉപയോഗിക്കാം

ഇലക്കറികള്‍

ഇലവര്‍ഗങ്ങള്‍ പ്രമേഹത്തിനുള്ള സൂപ്പര്‍ ഫുഡുകളായി കണക്കാക്കുന്നു. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും

പനീര്‍

ഉയര്‍ന്ന പ്രോട്ടീനടങ്ങിയ പനീര്‍ വിശപ്പ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയാനും സഹായിക്കും

ബീന്‍സ്

ബിന്‍സില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മുളപ്പിച്ച ബീന്‍സും ആരോഗ്യത്തിന് നല്ലതാണ്

നട്‌സും സീഡ്സും

നട്‌സിലും സീഡുകളിലും പോഷകങ്ങളും ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു. ബദാം, വാൾനട്ട്, നിലക്കടല, എള്ള്, മത്തങ്ങ വിത്തുകള്‍ മുതലായവ സാലഡില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്