പഴം കഴിച്ച് മടുത്തോ? സ്വാദൂറും വിഭവങ്ങളിതാ

വെബ് ഡെസ്ക്

നിരവധി ഗുണങ്ങളടങ്ങിയ വിഭവമാണ് പഴം. എന്നാല്‍ പലര്‍ക്കും പഴം വെറുതെ കഴിക്കുന്നത് ഇഷ്ടമല്ല. പ്രത്യേകിച്ച്, സ്‌കൂളില്‍ പോകുന്ന കുട്ടികളെ പഴം കഴിപ്പിക്കാന്‍ മാതാപിതാക്കള്‍ ബുദ്ധിമുട്ടുന്ന കാഴ്ച സ്ഥിരമാണ്

പഴം ഉപയോഗിച്ച് നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. ഇങ്ങനെ രുചികരമായ വിഭവങ്ങളിലൂടെ പഴം ഇഷ്ടമില്ലാത്തവരെയും കഴിപ്പിക്കാവുന്നതാണ്

ബനാന ആന്റ് ക്വിനോവ ഗാര്‍നോള ബാര്‍സ്

2 പഴുത്തതും ചതച്ചതുമായ പഴങ്ങള്‍, ഒന്നര കപ്പ് റോള്‍ഡ് ഓട്‌സ്, അരക്കപ്പ് പാകം ചെയ്ത് തണുപ്പിച്ച ക്വിനോവ, അരക്കപ്പ് പൊടിച്ച നട്‌സ്, കാല്‍ക്കപ്പ് ഉണക്കിയ പഴങ്ങള്‍, അര ടീസ്പൂണ്‍ കറുവപ്പട്ട, കാല്‍ ടീസ്പൂണ്‍ ഉപ്പ്, അര ടീസ്പൂണ്‍ വാനില എക്‌സ്ട്രാക്ക് എന്നിവ ഉപയോഗിച്ച് സ്വാദിഷ്ടമായി ഉണ്ടാക്കുന്ന വിഭവമാണിത്

തയ്യാറാക്കുന്ന വിധം

ഓവന്‍ 175 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാക്കി ബേക്കിങ്ങ് ചെയ്യാനെടുക്കുന്ന പാത്രം വെക്കുക. ചതച്ച പഴം, തേന്‍, വാനില എക്‌സ്ട്രാക്റ്റ് എന്നിവ ഒരു പാത്രത്തിലെടുത്ത് മിക്‌സ് ചെയ്യുക. അതിലേക്ക് ബാക്കിയുള്ള ചേരുവകള്‍ ചേര്‍ത്തിളക്കുക. ബേക്കിങ്ങ് പാത്രത്തിലേക്ക് മാറ്റി ഓവനില്‍ 25-30 മിനുറ്റ് വരെ വെക്കുക. അതിന് ശേഷം 10-15 മിനുറ്റ് വരെ തണിപ്പിക്കാന്‍ വെക്കുക

റിപ് ബനാന ഖീര്‍

2 പഴുത്ത ചതച്ച പഴം, അരക്കപ്പ് കുതിര്‍ത്ത അരി, 4 കപ്പ് പാല്‍, അരക്കപ്പ് പഞ്ചസാര, കാല്‍ ടീസ്പൂണ്‍ ഏലക്കാപ്പൊടി, 2 ടേബിള്‍സ്പൂണ്‍ പൊടിച്ച നട്‌സ്, 1 ടേബിള്‍സ്പൂണ്‍ നെയ്യ് എന്നിവയാണ് ആവശ്യമായ ചേരുവകള്‍

തയ്യാറാക്കുന്ന വിധം

പാനില്‍ നെയ്യ് ഒഴിച്ച് കുതിര്‍ത്ത് വെച്ച അരി വെള്ളം കളഞ്ഞ് വഴറ്റുക. പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. തീ ചെറുതാക്കി പാലില്‍ അരി വേവിക്കുക. മിശ്രിതം നേര്‍ത്ത് വന്ന് കട്ടിയാകുന്ന സമയത്ത് പഴം ചേര്‍ത്ത് ഇളക്കുക. പഞ്ചസാര ചേര്‍ത്ത് വീണ്ടും 5-7 മിനുറ്റ് വരെ ഇളക്കുക. ഏലയ്ക്കാപ്പൊടിയും നട്‌സും ചേര്‍ത്തിളക്കുക.

റിപ് ബനാന ആന്‍ഡ് ബക് വീറ്റ് പാന്‍കേക്ക്

1 കപ്പ് ബക്‌വീറ്റ് മാവ്, രണ്ട് പഴുത്ത ചതച്ച പഴം, അരക്കപ്പ് പാല്‍, 3 ടേബിള്‍ സ്പൂണ്‍ മില്‍ക്ക്‌മെയ്ഡ്, 2 ടേബിള്‍ സ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ ബേക്കിങ്ങ് പൗഡര്‍, അര ടീസ്പൂണ്‍ കറുവപ്പട്ട, കാല്‍ ടീസ്പൂണ്‍ ഉപ്പ്, അര ടീസ്പൂണ്‍ വാനില എക്‌സ്ട്രാക്റ്റ്, ബട്ടര്‍ എന്നിവയാണ് ചേരുവകള്‍

തയ്യാറാക്കുന്ന വിധം

ഒരു വലിയ പാത്രത്തില്‍ ബക്‌വീറ്റ് മാവ്, ബേക്കിങ്ങ് പൗഡര്‍, കറുവപ്പട്ട, ഉപ്പ് എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക. മറ്റൊരു പാത്രത്തില്‍ പഴം, പാല്‍, മില്‍ക്ക്‌മെയ്ഡ്, തേന്‍, വാനില എക്‌സ്ട്രാക്റ്റ് എന്നിവ ചേര്‍ത്തിളക്കുക. രണ്ട് പാത്രത്തിലെയും മിശ്രിതങ്ങള്‍ ഒരുമിച്ച് ചേര്‍ത്തിളക്കുക. പാന്‍ ചൂടാക്കി തയ്യാറാക്കിയ മിശ്രിതം ഒഴിച്ച് പാന്‍ കേക്ക് തയ്യാറാക്കിയെടുക്കുക

റബ്ഡി

4 കപ്പ് പാല്‍, അരക്കപ്പ് പഞ്ചസാര, കാല്‍ ടീസ്പൂണ്‍ ഏലയ്ക്കാപ്പൊടി, പൊടിച്ച നട്‌സ്, കാല്‍ ടീസ്പൂണ്‍ റോസ് വാട്ടര്‍ എന്നിവയുണ്ടെങ്കില്‍ റബ്ഡി തയ്യാറാക്കാം

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ പാല് തിളപ്പിക്കുക. പാല്‍ തിളച്ച് വന്നാല്‍ തീ കുറച്ച് 30-40 മിനുറ്റ് വരെ പാല് കട്ടിയുള്ളതാക്കാന്‍ വേണ്ടി വെക്കുക. ഇതിലേക്ക് എല്ലാ ചേരുവകളും ചേര്‍ത്തിളക്കുക. റബ്ഡി തയ്യാര്‍

ബനാന ആന്‍ഡ് ചോക്ലേറ്റ് മൗസ്

2 പഴുത്ത പഴം, 4 ഔണ്‍സ് ചോക്ലേറ്റ്, കാല്‍കപ്പ് പാല്‍, 1 ടീസ്പൂണ്‍ വാനില എക്‌സ്ട്രാക്റ്റ്, കാല്‍ കപ്പ് പഞ്ചസാരപ്പൊടി, ഒരു കപ്പ് വിപ്പിങ്ങ് ക്രീം എന്നിവയുണ്ടെങ്കില്‍ മൗസ് തയ്യാറാക്കാം

തയ്യാറാക്കുന്ന വിധം

പഴുത്ത പഴം, ഉരുക്കിയ ചോക്ലേറ്റ്, പാല്‍, വാനില എക്‌സ്ട്രാക്റ്റ് എന്നിവ ചേര്‍ത്ത് ഒരു ബ്ലെന്‍ഡര്‍ ഉപയോഗിച്ച് മിക്‌സ് ചെയ്യുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്തിളക്കുക. ഈ മിശ്രിതം മിക്‌സിങ്ങ് പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് വിപ്പിങ്ങ് ക്രീം ചേര്‍ത്ത് നന്നായി ഇളക്കുക. മിശ്രിതം ഗ്ലാസുകളിലേക്ക് മാറ്റി രണ്ട് മണിക്കൂറോളം തണുപ്പിച്ച് കഴിക്കാവുന്നതാണ്