വെബ് ഡെസ്ക്
കുട്ടികളുടെ വളര്‍ച്ചയ്ക്ക് പോഷകങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് നിര്‍ബന്ധമാണ്
ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍, നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയ പോഷകങ്ങളാല്‍ സമ്പുഷ്ടമായ നട്‌സും വിത്തുകളും കുട്ടികള്‍ക്ക് നല്‍കണം
ഇത്തരത്തില്‍ കുട്ടികള്‍ക്ക് പ്രധാനമായും നല്‍കേണ്ട നട്‌സ് ഏതൊക്കെയെന്ന് നോക്കാം
ബദാം
വിറ്റാമിന്‍ ഇ, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാല്‍ സമ്പന്നമായ ബദാം തലച്ചോറിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും സഹായിക്കുന്നു
വാള്‍നട്‌സ്
ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ വാള്‍നട്‌സ് ഹൃദയാരോഗ്യവും വൈജ്ഞാനിക പ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കുന്നു
മത്തങ്ങ വിത്ത്
മഗ്നീഷ്യം, സിങ്ക് ധാരാളമായി അടങ്ങിയ ഉയര്‍ന്ന മത്തങ്ങ വിത്തുകള്‍ എല്ലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷിക്കും സഹായിക്കുന്നു
കശുവണ്ടി
ഉയര്‍ന്ന മഗ്നീഷ്യവും പ്രോട്ടീനും ഉള്ള കശുവണ്ടി പേശികളുടെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ഊര്‍ജ ഉല്‍പ്പാദനത്തിന് സഹായിക്കുകയും ചെയ്യുന്നു
പിസ്ത
പ്രോട്ടീനും പൊട്ടാസ്യവും അടങ്ങിയ പിസ്ത ഹൃദയാരോഗ്യവും പേശികളുടെ പ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കുന്നു