വെബ് ഡെസ്ക്
വേനല്‍ക്കാലത്ത് തൊണ്ടവേദനയും മൂക്കൊലിപ്പും പനി കാരണം മാത്രം ഉണ്ടാകുന്നതല്ല. വേനല്‍ക്കാലം ആരംഭിക്കുമ്പോഴേക്കും ഈ അസുഖം പലരിലും കാണാന്‍ സാധിക്കും.
പെട്ടെന്നുള്ള താപനിലയിലെ മാറ്റമാണ് മൂക്കടപ്പിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മൂക്കിനുള്ളിലെ ടിഷ്യൂ ലൈനിങ് വീര്‍ക്കുന്നതാണ് മൂക്കടയുന്നതിന്റെ കാരണം. ഇത് രക്തക്കുഴലുകളുടെ വീക്കം മൂലമാകാം.
മൂക്കൊലിപ്പിനും തൊണ്ടവേദനയ്ക്കും കാരണം
മൂക്കൊലിപ്പുണ്ടാകുമ്പോള്‍, അധികമായി വരുന്ന മ്യൂക്കസ് നിങ്ങളുടെ തൊണ്ടയുടെ പിന്‍ഭാഗത്തേയ്ക്ക് (പോസ്റ്റ്‌നാസല്‍ ഡ്രിപ്പ്) ഒഴുകുന്ന. ഇത് ചുമ അല്ലെങ്കില്‍ തൊണ്ടവേദനയ്ക്ക് കാരണമാകുന്നു.
മൂക്കൊലിപ്പ് ഒരുപക്ഷേ പനി, സൈനസ് അണുബാധ, മൂക്കില്‍ ദശ വളരുന്നത് മൂലമോ ആകാം.
പ്രതിവിധി എന്താണ്?
മൂക്കൊലിപ്പ് അല്ലെങ്കിൽ അടഞ്ഞ മൂക്ക് എന്നിവയ്‌ക്ക് ആന്റി ഹിസ്റ്റാമിനിക്കുകളും അമിതമായ ചുമയുണ്ടെങ്കിൽ കഫ് സിറപ്പും ഗുളികകളും ഡോക്ടറുടെ നിർദേശാനുസരണം കഴിക്കാം.
ഉപ്പുവെള്ളം അല്ലെങ്കിൽ ബീറ്റാഡിൻ കലർത്തിയ വെള്ളം ഗാർഗിൾ ചെയ്യുന്നത്, ആവി പിടിക്കുന്നത് എന്നിവ വേദന ഒഴിവാക്കാൻ സഹായിക്കും.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് വിറ്റാമിൻ സി ഗുളികകളും കുറച്ച് ആഴ്ചകൾ കഴിക്കാം. മൂക്കൊലിപ്പ്, പനി എന്നിവ വൈറസ് മൂലം വരുന്നതായതിനാൽ ആന്റിബയോടിക്കുകൾ ഇവയിൽ പ്രവർത്തിക്കുകയില്ല.
അതുകൊണ്ട് പനി, തലവേദന, ജല ദോഷം, മൂക്കൊലിപ്പ് എന്നിവയ്ക്ക് ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ആന്റി ബയോട്ടിക്കുകൾ ഉപയോഗിക്കരുത്. അസുഖം വർധിച്ചാൽ നിർബന്ധമായും വൈദ്യസഹായം തേടുക.