മസാല ചായ കുടിക്കാം; രുചിയോടെ കുറയ്ക്കാം ശരീരഭാരം

വെബ് ഡെസ്ക്

ഒരു കപ്പ് ചായയിലൂടെ ദിവസം തുടങ്ങാത്തവര്‍ വിരളമാണ്. പാല്‍ച്ചായ, കട്ടന്‍ ചായ, മസാല ചായ തുടങ്ങി ചായയുടെ വ്യത്യസ്തമായ വകഭേദങ്ങളുണ്ട്.

മസാല ചായ പേര് പോലെതന്നെ സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്തുള്ള ചായയാണ്. വ്യത്യസ്തമായ സുഗന്ധവ്യജ്ഞനങ്ങള്‍ ചേര്‍ക്കുന്നതോടെ നല്ല രുചിയുള്ള ചായ ലഭിക്കുന്നു

രുചി മാത്രമല്ല മസാല ചായയെ മറ്റ് ചായകളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. അത് ആരോഗ്യത്തിനും നിരവധി ഗുണങ്ങള്‍ നല്‍കുന്നു. ശരീരഭാരം കുറയ്ക്കാനും മസാല ചായകള്‍ സഹായിക്കുന്നു

കറുവപ്പട്ട ചായ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി വര്‍ധിപ്പിക്കാനും കറുവപ്പട്ട സഹായിക്കുന്നു. ഇത് പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കാന്‍ സഹായിക്കും

ഇഞ്ചി ചായ

ഇഞ്ചി മെറ്റബോളിസം വര്‍ധിപ്പിക്കുകയും കൂടുതല്‍ കലോറി ഇല്ലാതാക്കാനും സഹായിക്കുന്നു. ഇത് ദഹനപ്രക്രിയയെ സഹായിക്കും

മഞ്ഞള്‍ ചായ

മഞ്ഞളില്‍ ആന്റിഓക്‌സിഡന്റ്, ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്‍പ്പെട്ട കുര്‍ക്കുമിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് നല്ലതാണ്. ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു

കുരുമുളക് ചായ

ഇതില്‍ അവശ്യ ആന്റി ഓക്‌സിഡന്റുകളും സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. കുരുമുളക് മെറ്റബോളിസം വര്‍ധിപ്പിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു

പെരുംജീരകം ചായ

പെരുംജീരകം വിശപ്പ് നിയന്ത്രിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു