വെബ് ഡെസ്ക്
കൊളസ്ട്രോൾ ശരീരത്തിന് അത്യാവശ്യമായ ഒരു ഘടകമാണെങ്കിലും, അമിതമായാൽ അത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കിൽ കൊളസ്ട്രോൾ ഹൃദ്രോഗത്തിലേക്ക് നയിക്കും. നമ്മുടെ അടുക്കളകളിൽ സാധാരണയായി കാണപ്പെടുന്ന ചില സുഗന്ധ വ്യഞ്ജനങ്ങള്‍ ഉപയോഗിക്കുന്നത് കൊളസ്‌ട്രോൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ സഹായിക്കും.
കരിഞ്ചീരകം
ശരീരത്തിലുണ്ടാകുന്ന കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ കരിഞ്ചീരകത്തിന് സാധിക്കും.
ഇഞ്ചി
എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇഞ്ചി സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്
കറുവപ്പട്ട
കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ട മറ്റൊരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. എൽഡിഎൽ കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാൻ സഹായിക്കുന്ന സിന്നമാൽഡിഹൈഡ്, സിനാമിക് ആസിഡ് എന്നീ സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
വെളുത്തുള്ളി
വെളുത്തുള്ളി കൊളസ്ട്രോൾ കുറയ്ക്കുമെന്ന് ഒന്നിലധികം പഠനങ്ങൾ അവകാശപ്പെടുന്നു. ദിവസവും ഒരു അല്ലി വെളുത്തുള്ളി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് ഏകദേശം പത്ത് ശതമാനം വരെ കുറയ്ക്കുന്നു.
ഉലുവ
ഉലുവയ്ക്ക് മികച്ച ആരോഗ്യ ഗുണങ്ങളുണ്ട്. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനുള്ള പ്രധാന സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് ഉലുവ. എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താനും ഉലുവ സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
മഞ്ഞള്‍
പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ആയിരക്കണക്കിന് വർഷങ്ങളായി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ഇതിൽ കുർക്കുമിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിൽ കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നത് ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്നാണ് പഠനം.
മല്ലി
എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് മല്ലി വെള്ളം കുടിക്കുന്നത് നല്ലതാണ്. കൊളസ്‌ട്രോള്‍, ദഹന പ്രശ്‌നങ്ങള്‍ എന്നിവയുള്ളവര്‍ക്ക് ഇത് പ്രയോജനപ്പെടും.
കുരുമുളക്
കുരുമുളകില്‍ അടങ്ങിയിരിക്കുന്ന പൈപ്പറിന്‍ എന്ന സംയുക്തം ചീത്ത കൊളസ്‌ട്രോളിനെ നശിപ്പിക്കുന്നു. ഇത് കൊഴുപ്പ് കോശങ്ങളെ തകര്‍ക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുന്നു.
അയമോദകം
അയമോദകം കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളും ഡയറ്ററി ഫൈബറുകളും കൊളസ്‌ട്രോളിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു
ചുവന്നമുളക്
ചുവന്നമുളക് ദഹനത്തിനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ഇത് കൊളസ്ട്രോൾ, രക്തത്തിലെ കൊഴുപ്പ് എന്നിവയുടെ അളവ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും.