വെബ് ഡെസ്ക്
കോര്‍ട്ടിസോളിന്‌റെ അളവ് കൂടുന്നത് സമ്മര്‍ദം, ഉത്കണ്ഠ, ശരീരഭാരം കൂടുക തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും
ഭക്ഷണക്രമീകരണത്തിലൂടെ കോര്‍ട്ടിസോള്‍ നിയന്ത്രിക്കാവുന്നതാണ്
ഇത്തരത്തിലുള്ള ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം
ബദാം
ദിവസവും അഞ്ച് ബദാം കഴിക്കുന്നത് സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ബദാമിലെ മഗ്നീഷ്യം കോര്‍ട്ടിസോള്‍ കുറയ്ക്കും
ഡാര്‍ക്ക് ചോക്കലേറ്റ്
കൊക്കോ കണ്ടന്‌റ് അടങ്ങിയ ഡാര്‍ക്ക് ചോക്കലേറ്റ് കോര്‍ട്ടിസോള്‍ അളവ് കുറയ്ക്കും ദിവസവും 20-30 ഗ്രാമിനുള്ളില്‍ പരിമിതപ്പെടുത്താന്‍ ശ്രദ്ധിക്കണം
ചീര
മഗ്നിഷ്യത്തിന്‌റെ അഭാവമാണ് കോര്‍ട്ടിസോള്‍ ഉല്‍പാദനം കൂട്ടുന്നത്. ദിവസവും ഒരു കപ്പ് ചീര കഴിക്കുന്നത് കോര്‍ട്ടിസോള്‍ കുറയ്ക്കും
ചിക്കന്‍ ബ്രസ്റ്റ്
കോഴിയിറച്ചിയിലുള്ള അമിനോ അസിഡുകള്‍ മസില്‍ മാസ് നിലനിര്‍ത്താനും സെറോടോണിന്‍ ഹോര്‍മോണിന്‌റെ ഉല്‍പാദനത്തിനും സഹായിക്കുന്നു
വെളുത്തുള്ളി
വെളുത്തുള്ളിയിലുള്ള അല്ലിസിന്‍ കോര്‍ട്ടിസോള്‍ ഇല്‍പാദനം കുറയ്ക്കും
ബ്രൊക്കോളി
വിറ്റാമിന്‍ സിയാല്‍ സമ്പുഷ്ടമായ ബ്രൊക്കോളി കോര്‍ട്ടിസോള്‍ കുറയ്ക്കാന്‍ സഹായിക്കും
ഗ്രീന്‍ ടീ
ഗ്രീന്‍ ടീയിലുള്ള എല്‍-തിയാനിന്‍ എന്ന അമിനോ ആസിഡ് സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും
ബ്രൗണ്‍ റൈസ്
രക്തത്തിലെ പഞ്ചസാരയും കോര്‍ട്ടിസോള്‍ ഉല്‍പാദനവും നിയന്ത്രിക്കാന്‍ ബ്രൗണ്‍ റെസ് ഉപകരിക്കും
ഒലിവ് ഓയില്‍
ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പുഷ്ടമായ എക്‌സ്്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ നീര്‍വീക്കവും കോര്‍ട്ടിസോള്‍ അളവും കുറയ്ക്കുന്നു
വാഴപ്പഴം
പൊട്ടാസ്യവും വിറ്റാമിന്‍ ബി6ഉം അടങ്ങിയ വാഴപ്പഴം കോര്‍ട്ടിസോള്‍ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് കോര്‍ട്ടിസോള്‍ അളവ് കുറയ്ക്കും