വെബ് ഡെസ്ക്
തലച്ചോറിലെ രക്തക്കുഴലുകളില്‍ തടസമുണ്ടാകുമ്പോഴാണ് അഥവാ മസ്തിഷ്‌കാഘാതം അഥവാ സ്ട്രോക്ക് എന്ന അവസ്ഥ സംഭവിക്കുന്നത്.
ഇസ്‌കീമിക് സ്ട്രോക്
രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ച് ബ്ലോക്കാകുന്നതുകൊണ്ടുണ്ടാകുന്നതാണ് ഇസ്‌കീമിക് സ്ട്രോക്. ഇതാണ് വളരെ സാധാരണമാണ്.
ഹെമറേജിക് സ്ട്രോക്
രക്തസമ്മര്‍ദം കൂടി രക്തക്കുഴലുകള്‍ പൊട്ടുന്ന അവസ്ഥ.
എംബോളിക് സ്ട്രോക്
ഹൃദയത്തിലോ കാലിലോ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തോ രക്തം കട്ടപിടിച്ചിട്ടുണ്ടെങ്കില്‍ അത് തലച്ചോറിലേക്ക് നീങ്ങി രക്തക്കുഴലുകളില്‍ ബ്ലോക്ക് ഉണ്ടാക്കുന്നവയാണ് എംബോളിക് സ്ട്രോക്.
അമിതഭാരവും ആരോഗ്യകരമല്ലാത്ത ജീവിതരീതിയുമാണ് സ്ട്രോക്കിനുള്ള പ്രധാനകാരണം. അനിയന്ത്രിതമായ രക്തസമ്മര്‍ദം, പ്രമേഹം, പുകവലി, മയക്കുമരുന്ന് ഉപയോഗം, കൂടിയ കൊളസ്ട്രോള്‍, ശാരീരികപ്രവര്‍ത്തനങ്ങളുടെ കുറവ് എന്നിവ അപകടസാധ്യത കൂട്ടുന്നു.
ചെറുതായി ബലക്കുറവ് അനുഭവപ്പെടുക, നാക്ക് കുഴയുക പോലുള്ള ലക്ഷണങ്ങള്‍ വരുകയും മിനുറ്റുകള്‍ക്കുള്ളില്‍ ഇത് അപ്രത്യക്ഷമാകുകയും ചെയ്യുന്ന പ്രീ സ്ട്രോക്ക് (ട്രാന്‍സിയന്റ് ഇസ്‌കീമിക് അറ്റാക്ക്) ശ്രദ്ധിക്കേണ്ട ഒന്നാണ്.
ഭാഗത്തെ കൈക്കോ കാലിനോ മരവിപ്പ്, തളര്‍ച്ച, ചുണ്ട് കോടിപ്പോകുക, സംസാരിക്കുമ്പോള്‍ കുഴഞ്ഞുപോകുക തുടങ്ങിയവയാണ് സാധരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍.
ജീവിതശൈലീ രോഗങ്ങളുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സ്‌ട്രോക് വരാനുള്ള സാധ്യത രണ്ടു മുതല്‍ മൂന്നു ശതമാനംവരെ കൂടുതലാണ്.
ഒരു പ്രാവശ്യം സ്‌ട്രോക് വന്ന വ്യക്തിക്ക് വീണ്ടും വരാനുള്ള സാധ്യത 30 മുതല്‍ 50 ശതമാനം വരെ കൂടുതലാണ്.
90 ശതമാനം സ്‌ട്രോക്കും കൃത്യമായി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. പതിവായ വ്യായാമവും കൃത്യമായ ചെക്കപ്പും ശീലമാക്കുക.