വെബ് ഡെസ്ക്
ചില ലവണങ്ങള്‍ അടിഞ്ഞുകൂടി ക്രിസ്റ്റല്‍ രൂപം പ്രാപിക്കുകയും അവ അടിഞ്ഞുകൂടി കല്ലായി രൂപപ്പെടുമ്പോഴുമാണ് വൃക്കയിലെ കല്ലെന്ന അവസ്ഥയുണ്ടാകുന്നത്
ചെറുതോ വലുതോ ആയ കല്ലുകള്‍ രൂപപ്പെടാം. അതികഠിനമായ വേദനയുണ്ടാക്കുന്ന വൃക്കയിലെ കല്ലിനെ പ്രതിരോധിക്കാന്‍ ചില ഭക്ഷണങ്ങള്‍ നമ്മെ സഹായിക്കുന്നു. അവ ഏതെല്ലാമെന്ന് നോക്കാം
തണ്ണിമത്തന്‍
തണ്ണിമത്തനില്‍ ജലാംശം വളരെ കൂടുതലാണ്. പൊട്ടാസ്യവും ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വൃക്കയില്‍ കല്ലുണ്ടാകുന്നത് പ്രതിരോധിക്കാന്‍ ഇത് സഹായിക്കും
നാരങ്ങ
നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് വൃക്കയിലെ കല്ലുകളെ തടയാന്‍ സഹായിക്കുന്നു
ബ്രൊക്കോളി
ബ്രൊക്കോളിയില്‍ കാത്സ്യം ഓക്‌സലേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിലെ ഓക്‌സലേറ്റുകളില്‍ പറ്റിനില്‍ക്കും. ഇവ വൃക്കയില്‍ കല്ല് രൂപപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നു
ബെറികള്‍
സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറികളില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കുറഞ്ഞ അളവില്‍ ഓക്‌സലേറ്റുകളും അടങ്ങിയിട്ടുള്ള ബെറികള്‍ വൃക്കയിലെ കല്ലുകളുണ്ടാകുന്നത് തടയാന്‍ സഹായിക്കും
കാബേജ്
കുറഞ്ഞ ഓക്‌സലേറ്റുള്ള ഒരു ഇലക്കറിയാണ് കാബേജ്. ഇതിലെ പോഷകങ്ങള്‍ വൃക്കയിലെ കല്ലിനെ ചെറുക്കുന്നു
ഒലിവ് ഓയില്‍
ഒലിവ് ഓയില്‍ ശരീരത്തിലെ ഓക്‌സലേറ്റ് ആഗിരണം കുറയ്ക്കുക വഴി വൃക്കയിലെ കല്ലുകളെ പ്രതിരോധിക്കുന്നു