വരുന്നു ശൈത്യകാലം; കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെ

വെബ് ഡെസ്ക്

ശൈത്യകാലം നിരവധി രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ള സമയമാണ്. കൃത്യമായ ശ്രദ്ധയില്ലെങ്കില്‍ ആരോഗ്യം മോശമാകാന്‍ സാധ്യതയുണ്ട്

ഭക്ഷണത്തിലൂടെ ശൈത്യകാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ശൈത്യകാലത്ത് ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം

ഓറഞ്ച്

വിറ്റാമിന്‍ സിയാല്‍ സമൃദ്ധമാണ് ഓറഞ്ചുകള്‍. ഇവ തണുപ്പുകാലത്ത് ജലദോഷം പിടിപ്പെടാതെ നമ്മെ സഹായിക്കുന്നു. ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് സ്‌ട്രോക്ക് പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കാനും ഉത്തമമാണ്

ഇഞ്ചി

ജലദോഷം, പനി, തണുപ്പ് തുടങ്ങിയവയ്ക്ക് നല്ല ഔഷധമാണ് ഇഞ്ചി. വൈറല്‍ അണുബാധയ്‌ക്കെതിരെയുള്ള ഔഷധമായും ഇഞ്ചി ഉപയോഗിക്കാം

മധുരക്കിഴങ്ങ്

ചര്‍മത്തിന് ഉപകാരപ്രദമാണ് മധുരക്കിഴങ്ങ്. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. മാനസിക സമ്മര്‍ദം, ഉത്കണ്ഠ തുടങ്ങിയവയെ പ്രതിരോധിക്കുന്നു. കാന്‍സര്‍ വരാതിരിക്കാനും മധുരക്കിഴങ്ങ് സഹായിക്കും

വെളുത്തുള്ളി

വെളുത്തുള്ളി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മര്‍ദം കുറയ്ക്കാനും സഹായിക്കുന്നു. ഇത് ശൈത്യകാലത്ത് ഹൃദയാഘാതവും മറ്റ് ഹൃദയസംബന്ധമായ അസുഖങ്ങളും വരാതെ സംരക്ഷിക്കുന്നു

കാബേജ്

ശൈത്യകാലത്ത് കാബേജ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. നിരവധി ആന്റിഓക്‌സിഡന്റുകളും കാബേജില്‍ അടങ്ങിയിരിക്കുന്നു

ചീര

എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ചീര സഹായിക്കും. വിറ്റാമിന്‍ കെ, മഗ്നീഷ്യം എന്നിവ ചീരയില്‍ അടങ്ങിയിട്ടുണ്ട്

കാരറ്റ്

കാരറ്റില്‍ വിറ്റാമിന്‍ എ, ബി, ബി2, ബി3, സി, കെ, ബീറ്റാ കരോട്ടിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പ്രമേഹം, കാന്‍സര്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയെ തടയാനും കാരറ്റ് സഹായിക്കും