ആരോഗ്യത്തോടെയിരിക്കാം, ഈ സൂപ്പർഫുഡുകൾ ശീലമാക്കൂ

വെബ് ഡെസ്ക്

ആരോഗ്യകരമായ ജീവിതത്തിന്, ഭക്ഷണത്തിൽ അവശ്യ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. എന്നാല്‍ തിരക്കിട്ട ജീവിതത്തില്‍ പലര്‍ക്കും ദിവസേന പോഷകങ്ങൾ നഷ്ടപ്പെടുന്നു. അവിടെയാണ് നമ്മുടെ ഭക്ഷണത്തില്‍ സൂപ്പര്‍ഫുഡുകള്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യം.

ആന്റിഓക്‌സിഡന്റുകൾ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയവയാണ് സൂപ്പർഫുഡുകൾ. മിക്ക സൂപ്പര്‍ഫുഡുകളും സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കാവുന്ന പോഷക സമ്പുഷ്ടമായ സൂപ്പർഫുഡുകൾ ചിലത് ഇതാ.

വെളുത്തുള്ളി

അലിസിന്‍, ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.

തക്കാളി

ലൈക്കോപീന്‍, ബീറ്റാ കരോട്ടിന്‍, പൊട്ടാസ്യം, വിറ്റമിന്‍ സി, ഇ എന്നിവയുടെ ഉറവിടമാണ് തക്കാളി. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു.

സവാള

സവാളയില്‍ നാരുകളും വിറ്റമിന്‍ സി, ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും വിട്ടുമാറാത്ത രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ഇഞ്ചി

ഇഞ്ചിയില്‍ ജിഞ്ചറോള്‍ ബയോ ആക്റ്റീവ് അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റി ഇന്‍ഫ്‌ളാമേറ്ററി ഗുണങ്ങളുമുണ്ട്. ഇത് സന്ധിവാതം പിടിപെടാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.

പച്ചമുളക്

പച്ചമുളകില്‍ ആന്റിഓക്‌സിഡന്റുകള്‍, സിങ്ക്, ഇരുമ്പ്, കാല്‍സ്യം, വിറ്റമിന്‍ എ, സി, ബി6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.

ശരീരഭാരം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുന്നവർ തീര്‍ച്ചയായും ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. കൂടാതെ, ഹൃദ്രോഗം, സന്ധിവാതം, സ്‌ട്രോക്ക്, ശ്വാസകോശ രോഗങ്ങള്‍, പ്രതിരോധശേഷി കുറവ്, രക്തസമ്മര്‍ദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സൂപ്പര്‍ ഫുഡ് ഒരുപരിധിവരെ ഗുണകരമാണെന്നെന്നാണ് ആരോഗ്യ വിദഗ്ദരുടെ വാദം.