ക്ഷീണവും അമിതവണ്ണവും ഉണ്ടോ? കൊളസ്‌ട്രോളിനുള്ള സാധ്യത കൂടുതലാണ്

വെബ് ഡെസ്ക്

ജീവിതശൈലീ രോഗങ്ങളില്‍ ഏറ്റവും ഗുരുതരമായ അവസ്ഥയാണ് കൊളസ്‌ട്രോള്‍. കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിക്കുന്നതിന് അനുസരിച്ച് ഹൃദ്രോഗമടക്കമുള്ള രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്

ജീവിതശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ കൊളസ്‌ട്രോള്‍ വരാതെ സൂക്ഷിക്കാം. എങ്കിലും കൊളസ്‌ട്രോള്‍ മൂലമുള്ള അസുഖങ്ങള്‍ നമ്മെ ബുദ്ധിമുട്ടിക്കുന്നുണ്ട്

കൊളസ്‌ട്രോളിന്റെ ലക്ഷണങ്ങള്‍ മനസിലാക്കി നമുക്ക് തന്നെ പ്രതിരോധങ്ങള്‍ കൊണ്ടുവരാം. കൊളസ്ട്രോൾ സംബന്ധിച്ച ചില ലക്ഷണങ്ങള്‍ പരിശോധിക്കാം

ഉയര്‍ന്ന രക്തസമ്മര്‍ദം

കൊളസ്‌ട്രോള്‍ വര്‍ധിക്കുമ്പോള്‍ ധമനികള്‍ ഇടുങ്ങാന്‍ കാരണമാകുന്നു. അതുമൂലം രക്തം പമ്പ് ചെയ്യാന്‍ പ്രയാസപ്പെടുകയും രക്തസമ്മര്‍ദം വര്‍ധിപ്പിക്കുകയും ചെയ്യുന്നു

അമിതവണ്ണം

രക്തസമ്മര്‍ദം വര്‍ധിക്കുന്നത് അമിതവണ്ണത്തിനുള്ള കാരണമാകുന്നു. അമിതവണ്ണം അലട്ടുന്നവരാണെങ്കില്‍ രക്തസമ്മര്‍ദമുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്

സമ്മര്‍ദം

ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോള്‍ കോര്‍ട്ടിസോള്‍ എന്ന സ്‌ട്രെസ് ഹോര്‍മോണിന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും സമ്മര്‍ദത്തിനു കാരണമാവുകയും ചെയ്യുന്നു

ക്ഷീണം

ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് ശാരീരിക ക്ഷീണം, ഊര്‍ജക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു. ഇത് ക്ഷീണത്തിന് കാരണമാകുന്നു