വെബ് ഡെസ്ക്
ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്റേതായി ശൈത്യകാലത്ത് ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പരിശോധന നടത്തണം
ഉയർന്ന രക്തസമ്മർദത്തിന്റെതായി വളരെ സാധാരണ കാണുന്ന ഒരു ലക്ഷണമാണ് നെഞ്ചുവേദന. ഉയർന്ന രക്തസമ്മർദ്ദം ധമനികളുടെ ഇലാസ്തികത കുറയ്ക്കുന്നു. ഇത് ഹൃദയത്തിലേക്കുള്ള രക്തത്തിൻ്റെയും ഓക്സിജൻ്റെയും ഒഴുക്ക് കുറയ്ക്കുകയും ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
കണ്ണിലെ രക്തക്കുഴലുകളെ രക്തസമ്മർദം ബാധിക്കുന്നുതിന്റെ ഫലമായി ഇത് കാഴ്ചയിൽ മാറ്റം വരുത്തുന്നു
പ്രത്യേക കാരണങ്ങളില്ലാതെ ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കണം. ഇത് ഉയർന്ന രക്ത സമ്മർദത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാകാം
ശീതകാലത്തുണ്ടാകുന്ന കഠിനമായ തലവേദനയും മൈഗ്രേനും ഉയർന്ന രക്തസമ്മർദത്തിന്റെ സൂചകങ്ങളാകാം.
ഉയർന്ന രക്തസമ്മർദം ഊർജമില്ലാത്ത അവസ്ഥയുണ്ടാക്കുന്നു. ഇത് അമിതമായ ബലഹീനതക്ക് കാരണമാകും.
ശൈത്യകാലത്ത് അലസത അനുഭവപ്പെടുന്നുണ്ടെങ്കിൽ രക്ത സമ്മർദ്ദം പരിശോധിക്കണം.
സിരകളിൽ രക്ത സമ്മർദം വർധിക്കുന്നത് ഓക്കാനം ഉണ്ടാകാൻ കാരണമാകുന്നു.
ഇത് മൂക്കിലെ രക്തക്കുഴലുകളെ തകരാറിലാക്കുകയും മൂക്കിൽ നിന്ന് രക്തം വരുന്ന അവസ്ഥയുണ്ടാക്കുകയും ചെയ്യും