മനുഷ്യൻ്റെ തലച്ചോറിനെ തുരക്കുന്ന അമീബ

വെബ് ഡെസ്ക്

മനുഷ്യൻ്റെ തലച്ചോറിനെ തകരാറിലാക്കുന്ന അണുബാധ

നെഗ്ലേരിയ ഫൗളേരി എന്ന പേരില്‍ അറിയപ്പെടുന്ന അണുബാധയിലൂടെ കൊറിയക്കാരനായ 50കാരൻ മരിച്ചു.അണുബാധ തായ്ലൻ്റിലെ താമസത്തിനിടെയെന്ന് റിപ്പോട്ട്

നെഗ്ലേരിയ ഫൗളേരി

പ്രത്യക്ഷത്തില്‍ കാണാന്‍ സാധിക്കാത്ത സൂക്ഷ്മമായ ഏകകോശ ജീവിയാണ് നെഗ്ലേരിയ (അമീബ) . ശുദ്ധജല തടാകങ്ങളിലും, നദികളിലും, മണ്ണിലുമായി ജീവിക്കുന്ന ഈ അമീബ മനുഷ്യരെയാണ് ബാധിക്കുന്നത്

നെഗ്ലേരിയ ഫൗളേരി

സിഡിസിയുടെ കണക്കനുസരിച്ച്, 1962 മുതല്‍ 2021 വരെ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ 154 പേരില്‍ 4 പേര്‍ മാത്രമേ അണുബാധയെ അതിജീവിച്ചിട്ടുള്ളൂ. പ്രൈമറി അമീബിക് മെനിന്‍ജോ എന്‍സെഫാലിറ്റിസ് കാരണമുണ്ടാകുന്ന തലവേദനയാണ് പ്രധാനലക്ഷണം. പനി, മനംപുരട്ടല്‍, ഛര്‍ദി, കഴുത്ത് വീക്കം തുടങ്ങിയവയും ലക്ഷണങ്ങളില്‍പ്പെടുന്നു

നെഗ്ലേരിയ ഫൗളേരി

അണുബാധയ്‌ക്കെതിരെ ചുരുക്കം ചില ചികിത്സകള്‍ ലഭ്യമാണെങ്കിലും, ഫലപ്രദമായ ചികിത്സ ഇനിയും കണ്ടെത്താനായിട്ടില്ല

നെഗ്ലേരിയ ഫൗളേരി

നിലവില്‍,ആംഫോട്ടെറിസിന്‍ ബി,അസിത്രോമൈസിന്‍,ഫ്‌ലൂക്കോണസോള്‍,റിഫാംപിന്‍, മില്‍റ്റെഫോസിന്‍, ഡെക്‌സമെതസോണ്‍ എന്നിവയുള്‍പ്പെടെയുള്ള മരുന്നുകള്‍ സംയോജിപ്പിച്ചാണ് പിഎഎം ചികിത്സിക്കുന്നത്

നെഗ്ലേരിയ ഫൗളേരി