വെബ് ഡെസ്ക്
മുടിയുടെ നിറവും കനവും രക്തത്തിന്റെയും വൃക്കയുടെയും ആരോഗ്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നാണ് സൗന്ദര്യ ശാസ്ത്രജ്ഞരുടെ അഭിപ്രായം.
വൃക്കയുടെ പ്രവര്‍ത്തനം കുറയുമ്പോള്‍ അത് മുടിയുടെ ആരോഗ്യത്തെ ബാധിക്കും. രക്തത്തില്‍ ആവശ്യമായ പോഷകങ്ങള്‍ ഇല്ലാത്തതിനാല്‍ അത് മുടിയുടെ ഭംഗിയെയും കട്ടിയെയും ബാധിക്കും.
പുരുഷന്മാരിലുള്ള ഉയര്‍ന്ന ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കഷണ്ടിക്ക് കാരണമാകുന്നുവെന്നും വിലിയിരുത്തകലുകളുണ്ട്.
മാനസിക പിരിമുറുക്കം കൂടുതലാണെങ്കില്‍ നരച്ച മുടിയുണ്ടാകുന്നതിന് കാരണമാകും.
അനീമിയ പോലുള്ള രക്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മുടിയുടെ ആരോഗ്യത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്.
ശരീരത്തില്‍ ഇരുമ്പ് അംശം കുറയുന്നതും മുടിയുടെ ആരോഗ്യത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്.
രക്തസമ്മര്‍ദ്ദ മരുന്നുകള്‍ ഉപയോഗിക്കുന്നതും മുടികൊഴിച്ചിലിന് കാരണമാകും.
രക്തത്തില്‍ പ്രമേഹത്തിന്റെ അളവ് കൂടുതലാണെങ്കിലും മുടികൊഴിച്ചിലിന് കാരണമാകും.