വെബ് ഡെസ്ക്
പേശികളെ സംരക്ഷിക്കാനും ശരീരത്തില്‍ ഊര്‍ജം നിലനിര്‍ത്താനും വ്യായാമത്തിന് ശേഷം 30-40 മിനിറ്റിനകം ഭക്ഷണം കഴിക്കണം.
പുഴുങ്ങിയ മുട്ട
വ്യായാമത്തിന് ശേഷം രണ്ടോ മൂന്നോ പുഴുങ്ങിയ മുട്ട കഴിക്കുന്നത് ശരീരത്തില്‍ ഊര്‍ജം നിലനിര്‍ത്താന്‍ സഹായിക്കും. മഞ്ഞക്കരു ഒഴിവാക്കി മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നതാണ് നല്ലത്.
ബനാന സ്മൂത്തി
നേന്ത്രപ്പഴവും പീനട്ട് ബട്ടറും പാലും ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതം വ്യായാമത്തിന് ശേഷം കഴിക്കാം
ഗ്രില്‍ഡ് ചിക്കന്‍
വ്യായാമത്തിന് ശേഷം ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ ഗ്രില്‍ ചെയ്ത ചിക്കന്‍ കഴിക്കാം. ചിക്കന്‍ ഗ്രില്‍ ചെയ്യുന്നതിനായി തീരെ കനം കുറഞ്ഞ മാംസം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
പ്രോട്ടീന്‍ ഷെയ്ക്ക്
വ്യായാമത്തിന് ശേഷം പ്രോട്ടീന്‍ ഷെയ്ക്ക് കഴിക്കുന്നത് ശരീരത്തില്‍ ഊര്‍ജം നിലനിര്‍ത്താന്‍ സഹായിക്കും
നട്‌സും സീഡ്‌സും
വ്യായാമത്തിന് ശേഷം പെട്ടെന്നുള്ള വിശപ്പകറ്റാന്‍ നട്‌സും സീഡ്‌സും കഴിക്കാം
വേവിച്ച മധുരക്കിഴങ്ങ്
വ്യായാമത്തിന് ശേഷം അമിതമായ വിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ മധുരക്കിഴങ്ങ് വേവിച്ചത് കഴിക്കാം. മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് വിശപ്പ് ശമിപ്പിക്കുന്നതിന് സഹായിക്കും.
ഗ്രീക്ക് യോഗര്‍ട്ട്
ഗ്രീക്ക് യോഗര്‍ട്ട് പഴങ്ങള്‍ ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. വ്യായാമത്തിന് ശേഷം ഗ്രീക്ക് യോഗര്‍ട്ട് കഴിക്കുന്നത് ശരീരത്തിലെ തണുപ്പ് നിലനിര്‍ത്താന്‍ സഹായിക്കും
സാലഡും പനീറും
വിവിധയിനം പച്ചക്കറികളടങ്ങിയ സാലഡും പനീറും വ്യായാമത്തിന് ശേഷം കഴിക്കുന്നത് നല്ലതാണ്. കുരുമുളക് ഉപയോഗിച്ച് സാലഡും കറികളും തയ്യാറാക്കാം.