വെബ് ഡെസ്ക്
കുട്ടികളുടെ ജീവിതത്തില്‍ ടെലിവിഷന് വലിയ സ്വാധീനമുണ്ട്. വിനോദത്തിനും അറിവ് പകരാനും ടെലിവിഷൻ ഉപയോഗപ്രദമെങ്കിലും ഇതിന്റെ ദോഷഫലങ്ങൾ ഏറെയാണ്
ടിവി കാണാന്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതോടെ വായന, കളി, വ്യായാമം, കുടുംബാംഗങ്ങളുമായുള്ള ഇടപെടല്‍, പഠനം എന്നിവയില്‍ നിന്ന് കുട്ടികള്‍ അകലുന്നു പോകുന്നു
ടിവിയില്‍ കാണുന്ന പല കാര്യങ്ങളും യാഥാര്‍ഥ്യമാണെന്ന് കുട്ടികള്‍ കരുതുന്നു. അതിനാല്‍ പല സാങ്കല്പിക കാര്യങ്ങളും യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള വ്യത്യാസം മനസിലാക്കാനുള്ള ശേഷി അവര്‍ക്ക് ഇല്ലാതാകുന്നു
പരിപാടികള്‍ക്കിടയില്‍ ഇടവിട്ട് വരുന്ന പരസ്യങ്ങളും കുട്ടികളെ സ്വാധീനിക്കുന്നു. പല പരസ്യങ്ങളും മദ്യം, ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് കളിപ്പാട്ടങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്
മയക്കുമരുന്ന്, മദ്യപാനം, ലൈംഗികത തുടങ്ങിയ വിഷയങ്ങളിലും കുട്ടികള്‍ക്ക് തെറ്റായ ധാരണകള്‍ ഉണ്ടായേക്കാം
ഭക്ഷണക്രമം തെറ്റുക, പോഷകാഹാരക്കുറവ്, പൊണ്ണത്തടി എന്നിവയും കുട്ടികള്‍ സ്ഥിരമായി ടിവിയുടെ മുന്‍പിലിരിക്കുമ്പോള്‍ ഉണ്ടായേക്കാം
കുട്ടികളുടെ ചിന്താശേഷിയെയും പെരുമാറ്റത്തെയും ടിവി ഉപയോഗം സ്വാധീനിക്കുന്നു. പല കാര്യങ്ങളിലും കുട്ടികള്‍ ചിന്തിക്കുന്നത് കുറയാനാണ് അമിതോപയോഗം കാരണമാകുക
ടിവി ഷോകളിലെ കുട്ടികളിലെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ അവരെ ഒരുപാട് സ്വാധീനിക്കുന്നു. ആ കഥാപാത്രങ്ങള്‍ പുകവലിയും മദ്യപാനവും മറ്റ് ദോഷ സ്വഭാവങ്ങളും കുട്ടികളില്‍ അപകടകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം