വെബ് ഡെസ്ക്
ആര്‍ത്തവ സമയം സ്ത്രീകളെ സംബന്ധിച്ചിടത്തോളം പല അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്ന സമയമാണ്. വയറു വേദന, നടുവേദന തുടങ്ങി വയർ വീർക്കൽ വരെ പലതരം ബുദ്ധിമുട്ടുകളും സ്ത്രീകൾ ഈ സമയം അനുഭവിക്കുന്നു. ഓരോ സ്ത്രീകളിലും ഇതെല്ലാം വ്യത്യസ്തമായിരിക്കും. വയറു വേദന പോലെ തന്നെ ആ സമയങ്ങളിൽ പലരേയും വളരെയധികം അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ് വയർ വീർക്കൽ.
ആര്‍ത്തവം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പലര്‍ക്കും ഇത് സംഭവിക്കുന്നു. കഴിക്കുന്ന ഭക്ഷണം തൊട്ട് ഈസ്ട്രജന്റെ അളവിലെ ഏറ്റക്കുറച്ചിലുകൾ വരെ വയർ വീർക്കലിന് കാരണമാകും.
ഇത് മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ചില പൊടിക്കൈകൾ ഉണ്ട്.
ആർത്തവസമയത്ത് ജലാംശം നിലനിർത്തുന്നത് ഏറെ പ്രധാനമാണ്. ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക
ഉപ്പ് അമിതമായി കഴിക്കുന്നത് ഒഴിവാക്കണം. പഴങ്ങള്‍, പച്ചക്കറികള്‍ ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഡോഡിയം കുറഞ്ഞ ഭക്ഷണക്രമം പിന്തുടരുക
ആർത്തവ സമയത്ത് ചായ, കാപ്പി, മദ്യം എന്നിവയുടെ ഉപയോഗം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക
പൊട്ടാസ്യവും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക
പതിവായി വ്യായാമം ചെയ്യുക. പതിവ് വ്യായാമം പിഎംഎസ് ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും.
നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത് മലബന്ധം തടയും. വയര്‍ വീര്‍ക്കുന്നത് കുറയ്ക്കാനും സഹായിക്കും
ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ബ്രോക്കളി, ബീന്‍സ്, കാബേജ്, കോളിഫ്ലവര്‍, പഞ്ചസാര പാനീയങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ തുടങ്ങിയവ പരമാവധി കുറയ്ക്കുക