കുടവയര്‍ കുറയ്ക്കണോ? കഴിക്കാം നാരുകളടങ്ങിയ ഈ ഭക്ഷണങ്ങള്‍

വെബ് ഡെസ്ക്

കുടവയര്‍ കുറയ്ക്കുക എന്നത് പലര്‍ക്കും അസാധ്യമായ ഒന്നാണ്

എന്നാല്‍ നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ഉദരത്തിലടിഞ്ഞ കൊഴുപ്പും കൊളസ്‌ട്രോളും കുറയ്ക്കാനും ഹൃദയാഘാതം, രക്തസമ്മര്‍ദം എന്നിവ പ്രതിരോധിക്കാനുമാകും

ഓട്‌സ്

മാക്രോന്യൂട്രിയന്‌റുകള്‍, സോല്യൂബിള്‍ ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ ഓട്‌സ് വിശപ്പ് ശമിപ്പിക്കും

അവോക്കാഡോ

നാരുകളാല്‍ സമ്പന്നമായ അവോക്കാഡോയില്‍ ധാതുക്കളും നൈട്രജനസ് സംയുകതങ്ങളുമുണ്ട്. ഇത് ഉദരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും

കാരറ്റ്

കാരറ്റ് പോലുള്ള നാരുകളടങ്ങിയ ഭക്ഷണങ്ങള്‍ ഹൃദയാരോഗ്യം, കുടലിന്‌റെ ആരോഗ്യം എന്നിവ സംരക്ഷിക്കുകയും ഉപപാചയ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയും ചെയ്യും

വാല്‍നട്ട്

ശരീരത്തിനാവശ്യമായ വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, കൊഴുപ്പ്, സസ്യ സംയുക്തങ്ങള്‍ എന്നിവയെല്ലാം വാല്‍നട്ടിലൂടെ ലഭിക്കും

ചിയ സീഡ്

നാരുകളാല്‍ സമ്പന്നമായ ചിയ വിത്തുകള്‍ അരക്കെട്ടിനു ചുറ്റുമുള്ള ഇഞ്ചസ് കുറയ്ക്കാന്‍ സഹായിക്കും

ബ്രക്കോളി

കുടവയര്‍ കുറയക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് വിറ്റാമിന്‍ കെ, കരോട്ടിനോയ്ഡ്, നാരുകള്‍ എന്നിവ അടങ്ങിയ ബ്രക്കോളി

മത്തങ്ങ വിത്ത്

നാരുകള്‍, പ്രോട്ടീന്‍ എന്നിവയ്ക്കു പുറമേ മൈക്രോന്യൂട്രിയന്‌റുകളായ സിങ്ക്, കാല്‍സ്യം എന്നിവയാലും സമ്പന്നമാണ് മത്തങ്ങ വിത്ത്

റാസ്‌ബെറി

കൂടിയ അളവില്‍ നാരുകളടങ്ങിയ ഒരു പഴമാണ് റാസ്ബെറി