വെബ് ഡെസ്ക്
ആരോഗ്യകരമായി ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ ഫിറ്റ് ആയി നിലനിര്‍ത്താന് സഹായിക്കുന്നു. അതേസമയം ആരോഗ്യകരമെന്ന് നാം കരുതുന്ന പല ഭക്ഷണങ്ങള്‍ക്കും നിങ്ങളുടെ ശരീരഭാരം വര്‍ധിപ്പിക്കാനും സാധിക്കും
1. പഴങ്ങൾ കൊണ്ടുള്ള പാനീയങ്ങൾ
കടകളില്‍ കാണുന്ന ഫ്രൂട്ട് ജൂസുകളില്‍ ധാരാളം പഞ്ചസാര അധികമായി ചേര്‍ത്തിട്ടുണ്ട്. കൂടാതെ പഴങ്ങളിലെ ചാറ് പിഴിഞ്ഞ് എടുക്കുന്നതിലൂടെ അവയിലെ നാരുകള്‍ നഷ്ടമാകുന്നു.
ഇത് ജൂസിൻ്റെ ഗുണങ്ങൾ കുറയുന്നതിന് കാരണമാകുന്നു. പാക്കറ്റ് ജൂസുകളും അമിതമായി മധുരം കലർത്തിയ പാനീയങ്ങളും കുടിക്കുന്നത് കൂടുതല്‍ കലോറി ശരീരത്തിലെത്തുന്നതിനും ശരീരഭാരം കൂടുന്നതിനും കാരണമാകുന്നു
ഗ്രാനോള ബാര്‍സ്
ഗ്രാനോള ബാറുകള്‍ പോഷകഗുണമുള്ളവയാണ്. എന്നാല്‍ ഇവയില്‍ അമിതമായി പഞ്ചസാരയും കൊഴുപ്പും അടങ്ങിയിട്ടുണ്ടെന്നതാണ് സത്യം
കൂടാതെ ഗ്രനോള ബാറുകളില്‍ ചോക്ലേറ്റ് ചിപ്പുകള്‍, തേന്‍, പഞ്ചസാര എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിൻ്റെ അമിത ഉപയോഗം ശരീരഭാരം കൂട്ടുന്നതാണ്
ഡ്രൈഡ് ഫ്രൂട്ട്‌സ്
പഴവര്‍ഗങ്ങള്‍ ശരീരത്തിന് വളരെ നല്ലതാണെങ്കില്‍ പോലും, ഉണക്കിയ പഴങ്ങളിൽ മധുരം വളരെ കൂടുതലാണ്
അത്കൊണ്ട് തന്നെ ഇവയില്‍ കലോറിയും കൂടുതലാണ്. ഇവ അമിതമായി കഴിക്കുന്നത് ശരീരഭാരം വര്‍ധിക്കുന്നിന് കാരണമാകുന്നു
നട്ട് ബട്ടേഴ്‌സ്
ബദാം, കപ്പലണ്ടി, കശുവണ്ടി എന്നിങ്ങനെയുള്ള പരിപ്പ് വര്‍ഗങ്ങളില്‍ ശരീരത്തിന് ആവശ്യമായ ഫാറ്റ്‌സും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്
എന്നാല്‍ പീനട്ട് ബട്ടര്‍, കൊക്കോ ബട്ടർ പോലുള്ള പരിപ്പ് വര്‍ഗങ്ങള്‍ കൊണ്ടുണ്ടാക്കുന്ന നട്ട് ബട്ടേഴ്‌സില്‍ ഇതേ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടോ എന്നത് സംശയമാണ്
വിപണിയില്‍ ലഭിക്കുന്ന നട്ട് ബട്ടേഴ്‌സിലാകട്ടെ രുചി വര്‍ധിപ്പിക്കുന്നതിനായി എണ്ണ, പഞ്ചസാര, കൃത്രിമ വസ്തുക്കള്‍ എല്ലാം ചേര്‍ത്തിട്ടുണ്ട്. ഇത് അവയുടെ കലോറി കൂടുന്നതിന് കാരണമാകുന്നു. ഇവ അമിതമായി കഴിക്കുന്നത് ശരീരഭാരവും വര്‍ധിക്കുന്നു