നിങ്ങള്‍ക്ക് കൊളസ്ട്രോളുണ്ടോ, എവിടെയൊക്കെയാണ് വേദന?

വെബ് ഡെസ്ക്

ആരോഗ്യമുള്ള കോശങ്ങൾക്കായി ശരീരത്തിന് ആവശ്യമുള്ള ഒന്നാണ് കൊളസ്‌ട്രോൾ. എന്നാൽ, ഇത് അമിതമായാൽ, ധമനികളുടെ ആന്തരിക ഭിത്തികളിൽ കൊഴുപ്പ് അടിഞ്ഞു കൂടും. ഇത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകും

കൊഴുപ്പ് അടിഞ്ഞു കൂടുന്ന ധമനികളിലെ രക്തയോട്ടം തടസ്സപ്പെടുന്നതാണ് കൊളസ്‌ട്രോൾ കൂടുമ്പോഴുള്ള അപകടം. ശരീരത്തിൽ പല ഭാഗത്തായി വേദനയുണ്ടാകുന്നത് പ്രധാന ലക്ഷണമാണ്.

കൊളസ്‌ട്രോൾ കൂടുമ്പോൾ, ഹൃദയത്തിൽ നിന്ന് കാലിലേക്ക് രക്തം വഹിക്കുന്ന കുഴലുകളിൽ ബ്ലോക്ക് അഥവാ തടസമുണ്ടാകും. ഇത് കാലുകൾക്ക് വേദനയുണ്ടാകാൻ കാരണമാകും.

കൊഴുപ്പ് രക്ത ധമനികളിൽ അടിയുന്നതു മൂലം ധമനികള്‍ ചുരുങ്ങുകയും കൈകളിലേക്കോ കാലുകളിലേക്കോ ഉള്ള രക്തപ്രവാഹം കുറയുന്ന അവസ്ഥയാണ് പെരിഫറൽ ആർട്ടീരിയൽ ഡിസീസ്. കാലുകളിൽ പെട്ടെന്ന് അസഹനീയമായ വേദനയും നടക്കാന്‍ ബുദ്ധിമുട്ടും ഉണ്ടാകാം

വിശ്രമിക്കുമ്പോഴോ രാത്രികളിലോ കാൽ വിരലുകളിൽ ഉണ്ടാകുന്ന വേദനയും പുകച്ചിലും കൊളസ്‌ട്രോളിന്റെ ലക്ഷണമാകാം

ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിൽ കൊഴുപ്പ് ഉണ്ടായാൽ, നെഞ്ച് വേദനയ്ക്ക് കാരണമാകും

ഉയർന്ന കൊളസ്ട്രോള്‍ നടുവുവേദനയ്ക്കും കാരണമാകും. ധമനികളില്‍ സമ്മർദമുണ്ടാകുന്ന ആർത്രോക്ലിറോസിസാണ് ഇതിനുപിന്നില്‍.

കൊളസ്‌ട്രോൾ മൂലം സന്ധികളിൽ ഉണ്ടാകുന്ന വീക്കം സന്ധി വേദനയ്ക്ക് കാരണമാകും

കൊളസ്‌ട്രോൾ അമിതമായാൽ കരളിനെ ബാധിക്കുകയും അസഹനീയമായ വയറുവേദനയുണ്ടാകുകയും ചെയ്യും