തൈറോയ്ഡിന്‌റെ ആരോഗ്യം കാക്കാന്‍ കഴിക്കേണ്ട പഴങ്ങള്‍

വെബ് ഡെസ്ക്

തൈറോയ്ഡ് നില നിയന്ത്രിച്ചു നിര്‍ത്തേണ്ടത് ശരീരത്തിന്‌റെ മൊത്തത്തിലുള്ള ആരോഗ്യത്തിനു പ്രധാനമാണ്.

തൈറോയ്ഡിന്‌റെ ആരോഗ്യം നിലനിര്‍ത്താന്‍ ചില പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സാധിക്കും. അവ ഏതൊക്കെയെന്നു നോക്കാം

ബെറീസ്

ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി എന്നിവ ആന്‌റിഓക്‌സിഡന്‌റുകളാല്‍ സമൃദ്ധമാണ്. തൈറോയ്ഡ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ഓക്‌സിഡേറ്റീസ് സ്‌ട്രെസ് കുറയ്ക്കാനും നീര്‍വീക്കം അകറ്റാനും ആന്‌റിഓക്‌സിഡന്‌റുകള്‍ ആവശ്യമാണ്. വിറ്റാമിനുകള്‍, മിനറലുകള്‍, നാരുകള്‍ എന്നിവ അടങ്ങിയ ബെറി പഴങ്ങള്‍ തൈറോയ്ഡിന്‌റെ ആരോഗ്യത്തിനു മികച്ചതാണ്.

വാഴപ്പഴം

തൈറോയ്ഡ് ഹോര്‍മോണ്‍ നിയന്ത്രണത്തില്‍ പ്രധാനമാണ് വിറ്റാമിന്‍ ബി6. വാഴപ്പഴമത്തില്‍ വിറ്റാമിന്‍ ബി6 സമൃദ്ധമായി അടങ്ങിയിരിക്കുന്നു

കിവി

കിവിപ്പഴം വിറ്റാമിന്‍ സിയുടെ ഉറവിടാണ്. പ്രതിരോധ വ്യവസ്ഥ ശക്തമാക്കാനും ആന്‌റിഓക്‌സിഡന്‌റുകളുടെ സാന്നിധ്യം ഉറപ്പാക്കാനും കിവി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

പൈനാപ്പിള്‍

ആന്‌റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ള ബ്രോമെലിന്‍ കൂടുതലുള്ള ഒരു പഴവര്‍ഗമാണ് പൈനാപ്പിള്‍. കൂടാതെ ഇതിലുള്ള വിറ്റാമിന്‍ സി, മാംഗനീസ് എന്നിവയെല്ലാം തൈറോയ്ഡിന്‌റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു

അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ അവക്കാഡോയില്‍ വിറ്റാമിന്‍ ഇ, ആന്‌റിഓക്‌സിഡന്‌റുകള്‍ എന്നിവയുമുണ്ട്