വെബ് ഡെസ്ക്
വയറ് വീർക്കുന്നതുമൂലം നിരവധി അസ്വസ്ഥകൾ നിങ്ങൾ നേരിടാറില്ലേ? ഇത് പലപ്പോഴും ഭക്ഷണ ശീലങ്ങൾ, ദഹന പ്രശ്നങ്ങൾ അല്ലെങ്കിൽ മറ്റ് ആരോഗ്യ അവസ്ഥകൾ മൂലമാണ് ഉണ്ടാകുന്നത്
ഫലപ്രദമായ പ്രതിവിധികൾ ഈ പ്രശ്നത്തെ ലഘൂകരിക്കാൻ സഹായിക്കും
ഇടയ്ക്കിടെ കുറച്ച് ഭക്ഷണം വീതം കഴിക്കുക. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും വയറ് വീർക്കുന്നത് ഒഴിവാക്കുകയോ ചെയ്യും
ചെറിയ വ്യായാമങ്ങള്‍
വയറു വീർക്കുന്നതിനെ ചെറുക്കാനുള്ള ഏറ്റവും ലളിതവും എന്നാൽ വളരെ ഫലപ്രദവുമായ മാർഗമാണ് നടക്കാൻ പോകുന്നത്. ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക, വേഗതയേറിയ നടത്തം പോലുള്ളവ ദഹനത്തിന് സഹായിക്കും
നാരുള്ള ഭക്ഷണം
ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്തുന്നതിന് നാരുകൾ അത്യന്താപേക്ഷിതമാണെ്. എന്നാൽ അമിതമായാൽ വയറു വീർക്കുന്നതിന് കാരണമാകും. അതിനാൽ ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ സമതുലിതമായ സമീപനം സ്വീകരിക്കുക
ജലാംശം നിലനിർത്തുക
ശരീരത്തിൽ നന്നായി ജലാംശം നിലനിർത്തുന്നത് കൃത്യമായ ദഹനത്തിന് ആവശ്യമാണ്. ദഹനം സുഗമമായി നടക്കുന്നതിന് ദിവസം മുഴുവൻ ശരീരത്തിലെ ജലാംശം നിലർനിർത്തുക
സാവധാനം കഴിക്കൂ
വളരെ വേഗം ഭക്ഷണം കഴിക്കുന്നത് വായുവിന്റെ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത് വയർ വീർക്കുന്നതിന് കാരണമാകും. അതുകൊണ്ട് ഭക്ഷണം കഴിക്കുന്നത് പതിയെ ആക്കുക
സമയമെടുത്ത് നല്ലപോലെ ചവച്ചരച്ച് വേണം കഴിക്കാൻ. അതുപോലെ കാർബണേറ്റഡ് പാനീയങ്ങളും ബിയർ പോലുള്ളവയും കഴിവതും ഒഴിവാക്കാനും ശ്രമിക്കുക
സമ്മർദ്ദം കുറയ്ക്കുക
സമ്മർദ്ദം വർധിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കുകയും ദഹനനാളങ്ങളിൽ അതിന്റെ പ്രതിഫലനം ഉണ്ടാകുകയും ചെയ്യും. സമ്മർദ്ദം കുറയ്ക്കുന്നതും വയറു വീർക്കുന്നത് ഒരുപരിധി വരെ ഒഴിവാക്കാൻ സഹായിക്കും