ആര്‍ത്തവ സമയത്തെ മൂഡ് മാറ്റങ്ങള്‍ നിയന്ത്രിക്കാം

വെബ് ഡെസ്ക്

വേദന, ക്ഷീണം, ദേഷ്യം, ഉത്കണ്ഠ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ആര്‍ത്തവത്തിന്‌റേതായി പ്രത്യക്ഷപ്പെടാറുണ്ട്

ഈ പ്രശ്‌നങ്ങള്‍ അകറ്റാനുള്ള മാര്‍ഗങ്ങള്‍ അറിയാം

വ്യായാമം ചെയ്യുന്നതിലൂടെ എന്‍ഡോര്‍ഫിനുകള്‍ റിലീസ് ചെയ്യുന്നു. ഇത് മൂഡ് മാറ്റങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കും

ധാരാളം വെള്ളം കുടിക്കാം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് രക്തപ്രവാഹം കൂട്ടി ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കും

ഡാര്‍ക്ക് ചോക്കളേറ്റില്‍ അടങ്ങിയിരിക്കുന്ന കൊക്കോ സമ്മര്‍ദം കുറയ്ക്കാനും മൂഡ് മാറ്റങ്ങള്‍ അകറ്റാനും ഉപകരിക്കും

ചീസ്, മത്സ്യം, മുട്ട, അവക്കാഡോ, നടസ് തുടങ്ങി ആരോഗ്യകരമായ കൊഴുപ്പുകള്‍ ലഭ്യമാക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കാം. ഇത് നീര്‍വീക്കം അകറ്റാനും സമ്മര്‍ദം ലഘൂകരിക്കാനും ഉപകരിക്കും

ചെറുമയക്കങ്ങള്‍ റിഫ്രഷ് ചെയ്യാനുള്ള അവസരം ഉണ്ടാക്കുകയും എനെര്‍ജി ഫീല്‍ നല്‍കുകയും ചെയ്യും

പഴം, നട്‌സ്, ചീര, പയര്‍വര്‍ഗങ്ങള്‍ എന്നീ മഗ്നീഷ്യം കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ മസിലുകള്‍ക്ക് റിലാക്‌സേഷന്‍ നല്‍കുകയും ഊര്‍ജം പ്രദാനം ചെയ്യുകയും ചെയ്യും

പട്ടി, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുന്നത് സമ്മര്‍ദവും ഉത്കണ്ഠയും വിഷാദവും അകറ്റാന്‍ സഹായിക്കും