വെബ് ഡെസ്ക്
മഴക്കാലമായാൽ നമ്മുടെ ചുറ്റുപാടും കൊതുകുകളുടെ എണ്ണവും ഗണ്യമായി വർധിക്കും. കൊതുകുജന്യ രോഗങ്ങൾ മഴക്കാലങ്ങളിൽ ഒരു പ്രധാന വെല്ലുവിളിയാണ്.
ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി, മലേറിയ എന്നു വേണ്ട ഒട്ടുമിക്ക അസുഖങ്ങളും പരത്തുന്നത് കൊതുകുകളാണ്. രോഗങ്ങൾ ഇല്ലാതെ സൂക്ഷിക്കാൻ കൊതുകുകളിൽ നിന്ന് വിട്ടു നിൽക്കൽ അത്യാവശ്യമാണ്.
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉണ്ടായാൽ തന്നെ ഒരു പരിധി വരെ നമുക്ക് കൊതുകുകളെ പ്രതിരോധിക്കാം. കൊതുകുകളെ തുരത്താനുള്ള ചില വഴികൾ നോക്കാം
വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കുക : വീടിനുചുറ്റും കെട്ടികിടക്കുന്ന വെള്ളം വൃത്തിയാക്കുക. ഇത് കൊതുകുകളുടെ പ്രജനന കേന്ദ്രമാണ്. സെപ്റ്റിക് ടാങ്കുകളും വെള്ളം സൂക്ഷിക്കുന്ന സംഭരണികളും അടച്ചുവയ്ക്കണം. ഉപയോഗിക്കാത്ത ജലശേഖരണങ്ങളിൽ മണ്ണണ്ണ ഉപയോഗിക്കാം.
കൊതുകിനെ അകറ്റാനായി സ്‌പ്രെ പോലുള്ളവ ഉപയോഗിക്കുക: സ്പ്രേകൾ, ക്രീമുകൾ, ഡിസ്പെൻസറുകൾ, കോയിലുകൾ എന്നിവ പ്രയോഗനപ്പെടുത്തുക. ഗ്രാമ്പൂവിന്റെയും നാരങ്ങയുടെയും മണം കൊതുകിന് അലോസരമുണ്ടാക്കും. അതിനാൽ നാരങ്ങയും ഗ്രാമ്പൂവും കറുവപ്പട്ടയും ഇട്ട് തിളപ്പിച്ച വെള്ളം തണുത്തതിന് ശേഷം റൂമില്‍ സ്പ്രേ ചെയ്യാം.
ജനലുകളും വാതിലുകളും അടക്കുക : വൈകുന്നേര സമയങ്ങളിലാണ് സാധാരണ കൊതുകുകൾ വീടിനുള്ളിൽ കയറുക. ഈ സമയം ജനലുകളും വാതിലുകളും അടച്ചിടാൻ ശ്രദ്ധിക്കുക. ജനലുകൾ ചെറിയ നെറ്റുകൾ ഉപയോഗിച്ച് അടക്കുക. കൊതുകുവലകൾ ഉപയോഗിക്കാം.
എണ്ണകൾ ഉപയോഗിക്കുക : എണ്ണയുടെ തീക്ഷ്ണ ഗന്ധം കൊതുകുകളെ അകറ്റാൻ സഹായിക്കുന്നതാണ്. ടീ ട്രീ ഓയിൽ. ലാവെണ്ടർ ഓയിൽ എന്നിവ ഉപയോഗിക്കാം. വേപ്പില എണ്ണ ശരീരത്ത് പുരട്ടുന്നത് നല്ലതാണ്. വേപ്പെണ്ണ മുറിയില്‍ സ്പ്രേ ചെയ്യുന്നതും കൊതുകിനെ പ്രതിരോധിക്കും.
കൊതുകുകളെ പിടിക്കാനായി ഉപകരണങ്ങൾ ഉപയോഗിക്കാം : വീടിനുചുറ്റും ഇത്തരം കെണികൾ വെച്ചാൽ കൊതുകുകളെ ഒരു പരിധി വരെ പ്രതിരോധിക്കാം. തുളസിയില പുകയ്ക്കുകയോ മുറിയില്‍ വയ്ക്കുകയോ ചെയ്യുന്നത് കൊതുകിനെ തുരത്താനുള്ള മറ്റൊരു വഴിയാണ്