വെബ് ഡെസ്ക്
ഉഷ്ണതരംഗത്തിൻ്റെ ബുദ്ധിമുട്ടുകള്‍ നേരിടുകയാണ് കേരളം. താപനില കൂടുമ്പോഴുള്ള ശാരീരികാസ്വസ്ഥതകള്‍ പലരെയും അലട്ടുന്നുണ്ട്
എന്നാൽ സംസ്ഥാനത്ത് ഇടവിട്ട് മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ഡെങ്കിപ്പനി വ്യാപന സാധ്യതയുണ്ടെന്നാണ് അറിയിപ്പുകള്‍
ഡെങ്കിപ്പനി സാധ്യത മുന്നിൽ കണ്ട് സ്വീകരിക്കാവുന്ന മാർഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
ഡ്രൈ ഡേ
മഴ വരുന്നത് മുന്നില്‍ കണ്ട് കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കുക. വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അകത്തും പുറത്തും വെള്ളം കെട്ടി നിര്‍ത്താതെ നോക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
ഡെങ്കിപ്പനി ബാധിച്ച വ്യക്തിയെയും കുഞ്ഞുങ്ങളെയും കൊതുകുവലയ്ക്കുള്ളില്‍ മാത്രം കിടത്തുവാന്‍ ശ്രദ്ധിക്കുക.
കൊതുക് കടിയില്‍ നിന്നും രക്ഷനേടാന്‍ കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രം ധരിക്കുക. കൊതുകുതിരികള്‍, മൊസ്കിറ്റോ കില്ലർ, തൊലിപ്പുറത്ത് പുരട്ടുന്ന ലേപനങ്ങള്‍ എന്നിവ ഉപയോഗിക്കാം
ധാരാളം വെള്ളം കുടിക്കുക
ക്ഷീണം മാറാനും നിര്‍ജലീകരണം തടയാനും നന്നായി വെള്ളം കുടിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം തന്നെ കുടിക്കാന്‍ ശ്രദ്ധിക്കുക