വെബ് ഡെസ്ക്
മഴക്കാലമായതിനാല്‍ പല തരത്തിലുള്ള അസുഖങ്ങള്‍ നമ്മെ അലട്ടുന്നു
നിലവില്‍ രാജ്യത്തുടനീളം ഡെങ്കിപ്പനി കേസുകള്‍ വര്‍ധിച്ചു വരികയാണ്
ഡെങ്കിപ്പനിയെ നമുക്ക് തന്നെ ഒരു പരിധി വരെ പ്രതിരോധിക്കാം. എങ്ങനെയെന്ന് നോക്കാം
വെള്ളം കെട്ടിക്കിടക്കാതെ നോക്കുക
ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകളുടെ പ്രജനന കേന്ദ്രമാണ് വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങള്‍. അതുകൊണ്ട് തന്നെ പാത്രങ്ങളിലും ചിരട്ടകളിലും തുടങ്ങിയവയില്‍ കെട്ടിക്കിടക്കുന്ന വെള്ളം കളയാന്‍ ശ്രമിക്കുക
കൊതുകിനെ അകറ്റുന്ന മരുന്ന് ഉപയോഗിക്കുക
കൊതുകിനെ തുരത്താനും കൊതുകുകടി സാധ്യത തടയാനും കൊതുകിനെ അകറ്റുന്ന ക്രീമുകള്‍ ശരീരത്തില്‍ പുരട്ടുക
കൊതുകു കടിയേല്‍ക്കാത്ത തരത്തില്‍ വസ്ത്രം ധരിക്കുക
കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ നീളന്‍ കൈയുള്ള ഷര്‍ട്ടുകള്‍, നീളമുള്ള പാന്റുകള്‍, സോക്‌സ്, ഷൂസ് തുടങ്ങിയ മുഴുവന്‍ വസ്ത്രങ്ങളും ധരിക്കുക
കൊതുകു വല ഉപയോഗിക്കുക
ഉറങ്ങുമ്പോള്‍ കൊതുക് വലകള്‍ ഉപയോഗിക്കുക. ഇത് കൊതുകുകളില്‍ നിന്ന് ഇരട്ട സംരക്ഷണം നല്‍കുന്നതിന് സഹായിക്കുന്നു