നേത്രരോഗം തടയാം: ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

വെബ് ഡെസ്ക്

പ്രായഭേദമന്യേ മിക്കവരിലും കണ്ടു വരുന്ന അസുഖമാണ് നേത്രരോഗം

അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ, മലിനീകരണം, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം തുടങ്ങിയ കാരണങ്ങൾ നേത്രരോഗങ്ങൾക്ക് കാരണമായേക്കാം

നേത്രരോഗം തടയാനുള്ള ചില മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

കണ്ണട വയ്ക്കുക

യാത്ര പോകാനിറങ്ങുമ്പോൾ കണ്ണട വയ്ക്കുക. അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് കണ്ണുകളെ രക്ഷിക്കാനും, പുറത്തെ പൊടികളിൽ നിന്ന് കണ്ണുകളെ തടയാനും കണ്ണടയ്ക്ക് സാധിക്കും

കണ്ണുകൾ തിരുമ്മാൻ പാടില്ല

കണ്ണുകളിൽ ചൊറിച്ചിലോ ബുദ്ധിമുട്ടോ അനുഭവപ്പെട്ടാൽ ഒരിക്കലും കണ്ണുകൾ തിരുമ്മാൻ പാടില്ല. കൈകളിലെ ബാക്ടീരിയ കണ്ണുകളിൽ ഇൻഫെക്ഷൻ വരാൻ കാരണമാകും, കണ്ണുകൾ ശുദ്ധമായ വെള്ളത്തിൽ കഴുകി വൃത്തിയാക്കുക

കൈകൾ വൃത്തിയായി സൂക്ഷിക്കുക

കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകുക. ഇതുവഴി കണ്ണുകളിൽ ഇൻഫെക്ഷൻ വരുന്നത് തടയാം

വീടിനകം വൃത്തിയായി സംരക്ഷിക്കുക

വീട് എപ്പോഴും പൊടികളും മാറാലകളും ഇല്ലാതെ വൃത്തിയായി സൂക്ഷിക്കുക

ഐസ് ക്യൂബ്സ് ഉപയോഗിക്കാം

കണ്ണുകളിൽ ചൊറിച്ചിലോ എരിച്ചിലോ അനുഭവപ്പെട്ടാൽ കോട്ടൺ തുണിയിൽ പൊതിഞ്ഞ് ഐസ് ക്യൂബ്സ് കൺ പോളകൾക്ക് മുകളിൽ വയ്ക്കുക. ഇത് കണ്ണുകൾക്ക് ആശ്വാസം നൽകും. കണ്ണിനു എന്ത് വന്നാലും അടിയന്തരമായി വൈദ്യസഹായം തേടുക