വെബ് ഡെസ്ക്
മിക്കയാളുകളെയും അകറ്റുന്ന പ്രശ്നമാണ് മുഖക്കുരു. മോശം ഭക്ഷണക്രമം, കാലാവസ്ഥ, മാനസിക സമ്മര്‍ദ്ദം, ഗുണമേന്മയില്ലാത്ത ചര്‍മ സംരക്ഷണ ഉത്പന്നങ്ങളുടെ ഉപയോഗം തുടങ്ങി മുഖക്കുരു അടിക്കടിയുണ്ടാകുന്നതിന്റെ കാരണങ്ങൾ പലതാണ്
എന്നാൽ ചില ആളുകളിൽ ഹോര്‍മോണ്‍ വ്യതിയാനം മൂലമാണ് പ്രധാനമായും മുഖക്കുരു ഉണ്ടാകുന്നത്. പുരുഷന്മാരില്‍ പ്രോട്ടീന്‍ എടുക്കുന്നവരിലും, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ഉള്ളവരിലുമാണ് മുഖക്കുരു കൂടുതലായി കാണുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം
സ്ത്രീകളില്‍ ആര്‍ത്തവസമയത്ത്, പ്രമേഹം, പ്രമേഹത്തിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പുള്ള സമയം, ഈസ്ട്രജന്‍ ഹോര്‍മോണ്‍ അധികമാകുന്ന അവസ്ഥ തുടങ്ങിയ സന്ദർഭങ്ങളിലാണ് മുഖക്കുരു ഉണ്ടാകുന്നത്
ഇവയെ ചെറുക്കാനുള്ള ചില വഴികൾ നോക്കാം
റെറ്റിനോയിഡുകൾ അടങ്ങിയ ഉത്പന്നങ്ങള്‍
വിറ്റാമിൻ എ യുടെ ഡെറിവേറ്റീവുകളാണ് റെറ്റിനോയിഡുകൾ. അതിനാൽ, ഹോർമോൺ മുഖക്കുരു പരിഹരിക്കാന്‍ ടോപ്പിക്കൽ റെറ്റിനോയിഡുകൾ അടങ്ങിയ ഉത്പന്നങ്ങള്‍ ഉപയോഗിക്കാം
സ്ഥിരമായ ചർമസംരക്ഷണം
മുഖത്തുണ്ടാകുന്ന സുഷിരങ്ങൾ തടയുന്നതിന് ദിവസത്തിൽ രണ്ടുതവണ ക്ലെൻസർ ഉപയോഗിച്ച് മുഖം കഴുകണം. നോൺ-കോമഡോജെനിക് എന്ന് ലേബൽ ചെയ്ത ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം
സമ്മർദ്ദം കുറയ്ക്കാനുള്ള വഴികൾ സ്വീകരിക്കുക
സമ്മർദ്ദം ഹോർമോൺ വ്യതിയാനം വർധിപ്പിക്കുകയും അധികമായി മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യും. അതിനാൽ, വ്യായാമം, ധ്യാനം, അല്ലെങ്കിൽ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ തുടങ്ങിയ സമ്മർദ്ദം കുറയ്ക്കുന്ന പ്രക്രിയകൾ ദിനചര്യയിൽ ഉൾപ്പെടുത്താം
നിങ്ങളുടെ മുഖത്ത് സ്‌ക്രബുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക,ഇത് നിലവിലുള്ളതിനേക്കാള്‍ അവസ്ഥ മോശമാക്കും.
ആര്‍ത്തവചക്രവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മുഖക്കുരുവാണെങ്കില്‍ മഗ്നീഷ്യം സപ്ലിമെന്റുകള്‍, ബി-6 ഗുളികകള്‍ തുടങ്ങി പ്രത്യേക മരുന്നുകൾ കഴിക്കാം
ചർമത്തിൽ അമിതമായി മേക്കപ്പ് ഉപയോഗിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുക. അഥവാ ഉപയോഗിക്കുകയാണെങ്കിൽ, നോൺ-കോമഡോജെനിക് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കണം
ആരോഗ്യകരമായ ഭക്ഷണക്രമവും ഹോര്‍മോണ്‍ വ്യതിയാനം മൂലമുണ്ടാകുന്ന മുഖക്കുരു ഒഴിവാക്കാന്‍ അത്യാവശ്യമാണ്. രാസവസ്തുക്കള്‍ ഉപയോഗിച്ച് ശുദ്ധീകരിച്ച ചില ധാന്യങ്ങൾ, പാസ്ത, ബ്രെഡ്, ഡയറി ഉത്പന്നങ്ങള്‍, ഫാസ്റ്റ് ഫുഡ്, ചോക്ലേറ്റ് തുടങ്ങിയവ പൂർണമായും ഒഴിവാക്കണം