പുരുഷ ആരോഗ്യ വാരം; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

വെബ് ഡെസ്ക്

ആഗോള തലത്തിൽ പുരുഷന്മാരുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനാണ് ലോക പുരുഷാരോഗ്യ വാരം ആചരിക്കുന്നത്

2002ൽ വിയന്നയിൽ നടന്ന പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള രണ്ടാം ലോക കോൺഗ്രസിലാണ് ഇൻ്റർനാഷണൽ മെൻസ് ഹെൽത്ത് വീക്ക് (IMHW) ആചരിക്കാൻ തീരുമാനിക്കുന്നത്

ഈ വർഷം ജൂണ്‍ 10 മുതൽ 16 വരെയാണ് പുരുഷ വാരം ആഘോഷിക്കുന്നത്

ഈ വർഷത്തെ മെൻസ് ഹെൽത്ത് വീക്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം

ആരോഗ്യ പരിശോധന നടത്തുക

പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളടക്കമുള്ള ആരോഗ്യ പരിശോധന നടത്തുക

ആരോഗ്യ പരിപാലനത്തെക്കുറിച്ചുള്ള ചർച്ചകൾ സംഘടിപ്പിക്കുക

ശാരീരിക പ്രവർത്തനങ്ങൾ നടത്തുക. കൂടാതെ ആരോഗ്യ വിവരങ്ങൾ പങ്കുവെക്കുക. ഇതിലൂടെ ബുദ്ധിമുട്ടുകളുള്ളവരെ സഹായിക്കാൻ സാധിക്കും