തൊണ്ട വേദന എളുപ്പത്തില്‍ കുറയ്ക്കാം

വെബ് ഡെസ്ക്

നിരവധി പേരെ അലട്ടുന്ന പ്രശ്‌നമാണ് തൊണ്ടവേദന. കാലവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം

തൊണ്ട വേദനയ്ക്ക് പുറമേ ചൊറിച്ചില്‍, ശബ്ദത്തില്‍ കരകരപ്പ് എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളുമുണ്ടാകുന്നു

കോവിഡിന് പുറമെ H3N2 ഇന്‍ഫ്‌ളുവന്‍സ വൈറസ് എന്ന പുതിയ വൈറല്‍ ബാധയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന രണ്ട് വൈറസ് ബാധകളാണിവ

ഭക്ഷണവും വെളളവും കൃത്യമായി കഴിച്ച് ആവശ്യത്തിന് വിശ്രമിക്കുക എന്നത് പ്രധാനമാണ്

വിവിധയിനം പഴങ്ങളും പകുതി വേവിച്ച പച്ചക്കറികളും കഴിക്കുന്നത് തൊണ്ടയിലെ അസ്വസ്ഥതകള്‍ പെട്ടന്ന് മാറുന്നതിന് സഹായിക്കുന്നു

ഉപ്പ് വെളളം കവിള്‍കൊളളുന്നത് ഒരു പരിധി വരെ ആശ്വാസം നല്‍കും

ഇഞ്ചിയുടെ ഉപയോഗം കഫകെട്ടും തൊണ്ടവേദനയും കുറയ്ക്കുന്നതിന് സഹായിക്കും

തൊണ്ടയിലെ അസ്വസ്ഥതയും ചുമയും മാറാന്‍ തേന്‍ ഉപയോഗിക്കാം