വെബ് ഡെസ്ക്
ഭക്ഷണത്തിനു രുചി നല്‍കുന്നതില്‍ തക്കാളിക്കു പ്രധാന പങ്കുണ്ട്. നിറവും ചെറിയൊരു പുളിപ്പും മധുരവുമുള്ള രുചി മിക്കവരെയും തക്കാളി പ്രിയരാക്കുന്നു
രുചിക്ക് വേണ്ടി മാത്രമല്ല, മെച്ചപ്പെട്ട ആരോഗ്യത്തിനും തക്കാളി മികച്ച ഓപ്ഷനാണ്. പ്രതിരോധശേഷിയും മെറ്റബോളിസവും വര്‍ധിപ്പിക്കാന്‍ തക്കാളി സഹായിക്കും
ആന്റിഓക്‌സിഡന്റുകള്‍
തക്കാളി ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്. ഇതില്‍ വിറ്റാമിന്‍ സിയും ലൈക്കോപീനും അടങ്ങിയിരിക്കുന്നു. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ഓക്‌സിഡേറ്റ് സമ്മര്‍ദം കുറക്കാനും ഇത് സഹായിക്കുന്നു
ഇന്‍സുലിന്‍ നിയന്ത്രണം
തക്കാളിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സിയും ക്രോമിയവും ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൂടാതെ ആന്റിഓക്‌സിഡന്റുകളും നാരുകളും ഉള്ളതിനാല്‍ പ്രമേഹമുള്ളവര്‍ക്കും തക്കാളി നല്ലതാണ്
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ദിവസവും കഴിക്കുന്ന ഭക്ഷണത്തില്‍ തക്കാളി ഉള്‍പ്പെടുത്തുന്നത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ കുറയ്ക്കുന്നു. ആന്റി ഓക്‌സിഡന്റുകളും തക്കാളിയില്‍ അടങ്ങിയ വലിയൊരളവിലുള്ള പൊട്ടാസ്യവും ശരീരത്തിലെ രക്തസമ്മര്‍ദം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്നു
കാന്‍സറിനെ പ്രതിരോധിക്കുന്നു
തക്കാളിയിലെ ലൈകോപീന്‍ കാന്‍സര്‍ വരാനുള്ള സാധ്യതകള്‍ കുറയ്ക്കുന്നു. പ്രത്യേകിച്ചും ശ്വാസകോശത്തെയും വയറിനെയും ബാധിക്കുന്ന കാന്‍സറുകള്‍ പ്രതിരോധിക്കാന്‍ സഹായിക്കുന്നു
കണ്ണിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കുന്നു. മസ്‌കുലാര്‍ ഡീജനറേഷന്‍ പോലുള്ള അവസ്ഥകളെയും പ്രതിരോധിക്കാന്‍ തക്കാളി സഹായിക്കും
എല്ലിന്റെ ആരോഗ്യത്തെ സഹായിക്കുന്നു
വിറ്റാമിന്‍ കെ, കാത്സ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ തക്കാളി എല്ലിന്റെ ആരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കുന്നു