ആർത്തവ അസ്വസ്ഥതകൾ കുറയ്ക്കാം; ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

വെബ് ഡെസ്ക്

ആർത്തവകാലം പലർക്കും വേദനാജനകമാണ്. വയറും നടുവും തുടങ്ങി ശരീരത്തിന്റെ എല്ലാ ഭാഗവും വേദനിച്ച് തുടങ്ങും. ഒപ്പം മറ്റ് പല അസ്വസ്ഥതകളുമുണ്ടാകും

ആർത്തവ സമയത്ത് നമ്മുടെ ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ പോഷകാഹാരം സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആർത്തവകാലത്തെ വേദനകളെ ഒരു പരിധി വരെ നിയന്ത്രിക്കാൻ നമ്മുടെ ഭക്ഷണശീലങ്ങൾക്കാകും

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ

ആർത്തവ സമയത്ത് സ്ത്രീകളുടെ ശരീരത്തിൽനിന്ന് ചെറിയ അളവിൽ രക്തം നഷ്ടപ്പെടും. ഇത് ഇരുമ്പിന്റെ അളവ് കുറയാൻ കാരണമാകുന്നു. അതിനാൽ ഇരുമ്പടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. ഇത് വിളർച്ച തടയുകയും ചെയ്യുന്നു. മാംസാഹാരങ്ങളും മുട്ടയും ഇതിനായി കഴിക്കാം

ഒമേഗ 3 ഫാറ്റി ആസിഡുകൾ

സാല്‍മണ്‍ ഫിഷ്, വാൽനട്‌സ്, ഫ്‌ളാക്‌സ് സീഡ്, സോയാ ബീന്‍സ്, ചിയ സീഡ്‍സ് തുടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം. ഇവ ആർത്തവ അസ്വസ്ഥതകളെ ലഘൂകരിക്കുന്നു

കാൽസ്യം, വിറ്റാമിൻ ഡി

കാൽസ്യം അടങ്ങിയ ഭക്ഷണങ്ങളായ പാലുല്പന്നങ്ങൾ, ഇലക്കറികൾ എന്നിവക്കൊപ്പം വിറ്റാമിൻ ഡിയും എല്ലുകളുടെ ആരോഗ്യത്തെ പ്രധാനമായും സ്വാധീനിക്കുന്നു. പാലുല്പന്നങ്ങൾ, ബേക്ക്ഡ് ബീൻസ്, ഇലക്കറികൾ എന്നിവ തിരഞ്ഞെടുക്കാം

മഗ്നീഷ്യം

മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ആർത്തവ വേദനയുടെ തീവ്രത കുറയ്ക്കാൻ സഹായിക്കുന്നു. പേശികളിലെ പിരിമുറുക്കം കുറയ്ക്കാനും സഹായിക്കുന്നു. മത്തൻ കുരു, ബദാം, ചീര തുടങ്ങിയ ഇതിനായി തിരഞ്ഞെടുക്കാം

ഫൈബർ

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ആർത്തവകാലത്തെ മലബന്ധം തടയുന്നു

നന്നായി വെള്ളം കുടിക്കണം

ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതിനാൽ ആർത്തവകാലത്ത് നന്നായി വെള്ളം കുടിക്കണം. ജലാംശം നൽകുന്ന ഭക്ഷണങ്ങൾ വയറുവേദനയെ ലഘൂകരിക്കുകയും കൂടുതൽ ഉന്മേഷം നൽകുകയും ചെയ്യുന്നു

ഹെർബൽ ചായകൾ

ഇഞ്ചി, കുരുമുളക് എന്നിവ അടങ്ങിയ ഹെർബൽ ടീകൾ ആർത്തവ അസ്വസ്ഥതകൾ ശമിപ്പിക്കുന്നു.