മൂഡ് മെച്ചപ്പെടുത്താം; ഈ ഭക്ഷണങ്ങൾ പരീക്ഷിച്ച് നോക്കൂ

വെബ് ഡെസ്ക്

പഴങ്ങൾ വിവിധ പോഷകങ്ങളാൽ സമ്പന്നമാണ്‌. അത് നമ്മുടെ ശാരീരിക ആരോഗ്യം മാത്രമല്ല, മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും സഹായകമാണ്. ചില പഴങ്ങൾ മാനസികസമ്മർദ്ദം കുറയ്ക്കുകയും നമ്മെ സന്തോഷിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

മാനസികനില മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില പഴങ്ങളും ഭക്ഷണവും ഇവയാണ്

ബ്ലൂബെറി : ഏറ്റവും പോഷകമൂല്യമുള്ള പഴങ്ങളിൽ ഒന്നാണ് ബ്ലൂബെറി. ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമായ ഈ പഴം തലച്ചോറിൻ്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു. ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

തേങ്ങ : തേങ്ങാപ്പാൽ മുതൽ ചിരകിയ തേങ്ങ വരെ വ്യത്യസ്ത രൂപത്തിൽ നമുക്ക് തേങ്ങ കഴിക്കാവുന്നതാണ്. തലച്ചോറിന്റെ പ്രവർത്തനങ്ങളെ സംരക്ഷിക്കാനുള്ള കഴിവ് തേങ്ങക്ക് ഉണ്ട്.

തണ്ണിമത്തൻ : ഈ പഴത്തിൽ ജലാംശം ധാരാളമായി അടങ്ങിയിരിക്കുന്നു. നിങ്ങളുടെ മാനസികാവസ്ഥയെയും ശരീരത്തെയും പുനരുജ്ജീവിപ്പിക്കാൻ തണ്ണിമത്തന് കഴിയും. ശരീരത്തിൽ നിർജലീകരണം തടയാനും തണ്ണിമത്തന് സാധിക്കുന്നു.

ഓറഞ്ച് : ഓറഞ്ചും മറ്റ് സിട്രസ് പഴങ്ങളിലും വിറ്റാമിൻ സിയുടെ അംശം കൂടുതലായതിനാൽ പ്രതിരോധശേഷിക്ക് നല്ലതാണ്. സെറോടോണിൻ പോലുള്ള ന്യൂറോ ട്രാൻസ്മിറ്ററുകളുടെ സമന്വയത്തിലും അവ ഒരു പ്രധാന പങ്ക് വഹിക്കുന്നു

ഓറഞ്ചിൽ പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ, അവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

വാഴപ്പഴം :ഏത്തപ്പഴം മൂഡ് ബൂസ്റ്റ് ചെയ്യുന്ന ഒരു മികച്ച പഴം കൂടിയാണ്. അവ വിറ്റാമിൻ ബി 6 കൊണ്ട് സമ്പന്നമാണ്. മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററായ സെറോടോണിൻ രൂപപ്പെടാൻ ഈ പഴം സഹായിക്കുന്നു.