നടുവേദന അകറ്റാം, പരീക്ഷിക്കൂ ഈ മാര്‍ഗങ്ങള്‍

വെബ് ഡെസ്ക്

മിക്കവരേയും അലട്ടുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ മുന്‍പന്തിയിലാണ് നടുവേദനയും പുറംവേദനയും. ഇതിനു കാരണങ്ങള്‍ നിരവധിയാണ്. എന്നാല്‍, ചില ചെറിയ വ്യായമങ്ങളിലൂടെയും മറ്റു ചില മാര്‍ഗങ്ങളിലൂടേയും നടുവേദനയെ ഒരു പരിധിവരെ മാറ്റിനിര്‍ത്താം.

വ്യായാമവും ഊര്‍ജസ്വലതയും

നടത്തം, നീന്തല്‍, യോഗ പോലെയുള്ള വ്യായാമങ്ങള്‍ ഒരുപരിധിവരെ നിങ്ങളുടെ നടുഭാഗത്തെ മസിലുകളെ ശക്തിപ്പെടുത്താന്‍ സഹായിക്കും. സ്ഥിരമായുള്ള ഇത്തരം വ്യായാമങ്ങള്‍ നടുവേദനയെ പൂര്‍ണമായി മാറ്റാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ശരിയായ ഇരിപ്പ്

കംപ്യൂട്ടറിനു മുന്നിലോ അല്ലാതയോ കസേരയിലുള്ള നിങ്ങളുടെ ശരിയായ ഇരിപ്പ് നടുവേദനയെ 50%വരെ കുറയ്ക്കാന്‍ സഹായകമാണ്.

ഹീറ്റ്, കോള്‍ഡ് തെറാപ്പി

അതിയായ നടുവേദന അനുഭവപ്പെടുന്ന സമയത്ത് ചൂട് കൊണ്ടും തണുപ്പും കൊണ്ടുമുള്ള തെറാപ്പി ആശ്വാസകരമാണ്.

ധ്യാനം

ആഴത്തിലുള്ള ശ്വാസോച്ഛാസവും ധ്യാനവും ഒരു പരിധിവരെ മസിലുകളുടെ ശരിയായ പ്രവര്‍ത്തനത്തിന് വഴിയൊരുക്കും.

ഫിസിക്കല്‍ തെറാപ്പി

നടുഭാഗത്തെ വേദനയുള്ള മസിലുകളില്‍ ശരിയായ രീതിയുള്ള മസാജിങ് പോലുള്ള തെറാപ്പികള്‍ വേദന കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

മറ്റു തെറാപ്പികള്‍

അക്യുപന്‍ക്ചര്‍ പോലുള്ള ചില തെറാപ്പികള്‍ പുറംവേദന, നടുവേദന കുറയ്ക്കാന്‍ സഹായകമാകുമെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.