ശരീരഭാരം കുറയ്ക്കാൻ ഇതാ സൂപ്പർ ഡ്രിങ്കുകൾ

വെബ് ഡെസ്ക്

എന്ത് കഴിക്കുന്നു എന്നത് പോലെ തന്നെ പ്രധാനമാണ് എന്ത് കുടിക്കുന്നു എന്നതും. നമ്മൾ കുടിക്കുന്ന പാനീയങ്ങളിലും കലോറി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഡ്രിങ്കുകൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം

ശുദ്ധമായ വെള്ളം

വെള്ളത്തിൽ കലോറിയില്ല. ശരീരത്തിലെ ജലാംശം നിലനിർത്താൻ വെള്ളം അത്യാവശ്യമാണ്. ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിലെ ഉപാപചയ പ്രവർത്തനം വേഗത്തിലാക്കാനും സഹായിക്കും

ഗ്രീന്‍ ടീ

ഗ്രീൻ ടീയിൽ ആന്റി-ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം കൂട്ടുന്നതിന് സഹായിക്കും. ശരീരത്തിന് ഊർജമേകും

ഹെര്‍ബല്‍ ടീ

കാമമൈല്‍, കുരുമുളക്, പുതിന തുടങ്ങിയ ചേരുവകൾ ചേർത്ത് ഹെർബൽ ടീ തയ്യാറാക്കാം. ഇത് കൂടുതൽ ഭക്ഷണം കഴിക്കണമെന്ന തോന്നലിനെ നിയന്ത്രിക്കും. ശരീരത്തിന് ഊർജം പകരും

കാപ്പി

മധുരമോ പാലോ ചേര്‍ക്കാത്ത കാപ്പി ശരീരത്തിന് ഊര്‍ജം പകരുകയും വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. ദിവസവും ഒരു കാപ്പി കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നുവെന്നാണ് വിവിധ പഠനങ്ങളിലെ കണ്ടെത്തൽ

ഇഞ്ചി ചായ

ഇഞ്ചി ചായ മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കും. കലോറിഎരിച്ച് കളയാനും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കും. എന്നാല്‍ മിതമായ അളവില്‍ മാത്രം കുടിക്കാന്‍ ശ്രമിക്കണം

ആപ്പിള്‍ സിഡര്‍ വിനഗര്‍

ആപ്പിള്‍ സിഡര്‍ വിനഗര്‍ വിശപ്പ് കുറയ്ക്കാനും നിയന്ത്രിക്കാനും സഹായിക്കും. വയർ നിറഞ്ഞ തോന്നലുണ്ടാക്കും. അമിതാഹാരം ഒഴിവാക്കാനാണ് ആഗ്രഹമെങ്കിൽ ആപ്പിൾ സിഡർ വിനഗർ ചേർത്ത ഡ്രിങ്കുകൾ തിരഞ്ഞെടുക്കാം

തേങ്ങാവെള്ളം

പൊട്ടാസ്യവും ബയോ ആക്ടീവ് എൻസൈമുകളും അടങ്ങിയിരിക്കുന്നു. ശരീരത്തിലെ ഉപാപചയ നിരക്ക് മെച്ചപ്പെടുത്തും. കൂടുതൽ കലോറി കത്തിച്ചുകളയാൻ സഹായിക്കും

ദിവസത്തിൽ പലതവണ തേങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിന് ഉന്മേഷം നൽകും. ശരീരഭാരം കുറയ്ക്കാനും സഹായിക്കും