വെബ് ഡെസ്ക്
ശാരീരിക-മാനസിക ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ശരിയായ ഉറക്കം ലഭിക്കാത്തത് പല അസ്വസ്ഥതകള്‍ക്കും കാരണമായേക്കാം
എവിടെ കിടന്നുറങ്ങുന്നു എന്നതും നല്ല ഉറക്കം ലഭിക്കുന്നതില്‍ പ്രധാനമാണ്. ശരീരത്തിന് വേദയുണ്ടാക്കാത്ത അധികം ചൂട് തോന്നിക്കാത്ത നല്ലൊരു കിടക്കയും തലയണയുമാണ് ഉറക്കത്തിന് ആദ്യം വേണ്ടത്
ശബ്ദമാണ് പലപ്പോഴും നല്ല ഉറക്കത്തിന് വില്ലനായി എത്തുന്നത്. നിശബ്ദമായ സ്ഥലത്ത് ഉറങ്ങാന്‍ ശ്രമിക്കുക. അത് സാധ്യമല്ലെങ്കില്‍ ശബ്ദം കേള്‍ക്കാതിരിക്കാന്‍ ഫാന്‍ ഇടുകയോ, വൈറ്റ് നോയിസ് മെഷീന്‍ ഉപയോഗിക്കുകയോ ചെയ്യാം
ഉറക്കത്തിന് സ്ഥിരമായി ഒരു സമയം തിരഞ്ഞെടുക്കുക. അവധി ദിനങ്ങളില്‍ ഉള്‍പ്പെടെ രാത്രിയില്‍ ഒരേ സമയത്ത് ഉറങ്ങാനും രാവിലെ ഒരേ സമയത്ത് എഴുന്നേക്കാനും ശ്രമിക്കുക
വെളിച്ചം ഇല്ലാതെ കിടന്നുറങ്ങുന്നതാണ് നല്ലത്. അമിതമായ വെട്ടം നിങ്ങളുടെ ഉറക്കത്തെ ബാധിച്ചേക്കാം. ബ്രൈറ്റ് ലൈറ്റ് ഒഴിവാക്കുന്നത് ഉറക്കത്തിന് കാരണമാകുന്ന മെലാട്ടോണിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദത്തിന് സഹായിക്കുന്നതാണ്
ഒരുപാട് ചൂടും ഒരുപാട് തണുപ്പും പലപ്പോഴും ഉറക്കത്തെ ബാധിച്ചേക്കാം. ഓരോ വ്യക്തികളിലും ഉറക്കത്തിന് അനുയോജ്യമായ താപനിലയില്‍ വ്യത്യാസമുണ്ടായിരിക്കും. എന്നാല്‍ പഠനങ്ങള്‍ ചൂണ്ടികാട്ടുന്നത് 18 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഉറക്കത്തിന് നല്ലതെന്നാണ്
ഉച്ച ഉറക്കം കുറയ്ക്കുക. പരമാവധി 20 മിനിറ്റാണ് ഉച്ച ഉറക്കത്തിന് നല്ലത്. ഉച്ചയ്ക്ക് അമിതമായി ഉറങ്ങുന്നത് രാത്രിയിലെ ഉറക്കക്കുറവിന് കാരണമായേക്കാം
ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് പുസ്തകം പതിയെ വായിക്കുന്നത്, സ്‌ട്രെച്ചിങ് ചെയ്യുന്നത്, ശാന്തമായ സംഗീതം കേള്‍ക്കുന്നത്, റിലാക്‌സേഷന്‍ വ്യായാമങ്ങള്‍ ചെയ്യുന്നതെല്ലാം ഉറക്കത്തിന് സഹായിക്കുന്നു