വെബ് ഡെസ്ക്
അയണിന്‌റെ കുറവ് ലോകത്താകമാനം ദശലക്ഷക്കണക്കിനു പേരെ ബാധിക്കുന്ന ഒന്നാണ്
അമിതമായ ക്ഷീണവും ബലമില്ലായ്മയും അയണ്‍ അപര്യാപ്തതയുടെ ലക്ഷണമാണ്
വിളറിയ ചര്‍മം കണ്ടാലും ശ്രദ്ധിക്കണം. രക്തത്തിന് ചുവന്ന നിറം നല്‍കുന്ന ഹീമോഗ്ലോബിന്‌റെ അളവ് കുറയുമ്പോള്‍ ചര്‍മത്തില്‍ അതിന്‌റെ പ്രതിഫലനമുണ്ടാകും. മുഖം, ചുണ്ടുകള്‍ക്ക് അകവശം, കണ്ണിനു താഴെമൊക്കെ ഈ വിളര്‍ച്ച പ്രകടമാകും
ഓക്‌സിജന്‍ വഹിക്കാന്‍ സഹായിക്കുന്നത് അയണണാണ്. ഇരുമ്പിന്‌റെ അംശം കുറയുമ്പോള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും
ഐസ് പോലെ തണുത്ത ഭക്ഷണങ്ങള്‍ കഴിക്കാനുള്ള തോന്നല്‍ അയണ്‍ അപര്യാപ്തതയുടെ ലക്ഷണമാണ്
നഖം പൊട്ടുന്നത് കണ്ടാലും ശ്രദ്ധിക്കണം. നഖം തീരെ ദുര്‍ബലമായതിനാല്‍ ഉരുമ്പിന്‌റെ അഭാവത്താല്‍ വിള്ളലുണ്ടാകുകയും പൊട്ടുകയുമൊക്കെ ചെയ്യാം
വായ്പ്പുണ്ണ് ഉണ്ടാകുന്നതും അയണ്‍ അപര്യാപ്തതയുടെ ലക്ഷണമാണ്. ചിലരില്‍ വായയുടെ ഇരുവശത്തും പൊട്ടലുണ്ടാകുകയും ചെയ്യാം
ആവശ്യത്തിന് അയണ്‍ ശരീരരത്തിലില്ലാത്തത് പ്രതിരോധ സംവിധാനത്തെയും തകരാറിലാക്കും. ഇതിന്‌റെ ഫലമായി അടിക്കടി അണുബാധ പിടിപെടാം
കൈകളും പാദവും തണുത്തിരിക്കുന്നതും അയണ്‍ അപര്യാപ്തതയുടെ ഒരു സൂചനയാണ്. ശരീരത്തിന്‌റെ താപനില നിയന്ത്രിക്കാന്‍ സഹായിക്കുന്നത് അയണാണ്.