യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന 9 ഭക്ഷണങ്ങള്‍

വെബ് ഡെസ്ക്

ശരീരം പ്യൂരിനുകള്‍ എന്ന രാസവസ്തുക്കളെ വിഘടിപ്പിക്കുമ്പോള്‍ രൂപപ്പെടുന്ന മാലിന്യ വസ്തുവാണ് യൂറിക് ആസിഡ്.

യൂറിക് ആസിഡ് തോത് ശരീരത്തില്‍ ഉയരുമ്പോള്‍ അത് സന്ധികളില്‍ കെട്ടികിടന്ന് ഗൗട്ട് എന്ന രോഗാവസ്ഥയ്ക്ക് കാരണമാവുകയും സന്ധിവേദനയുണ്ടാകുകയും ചെയ്യാം.

ചില ഭക്ഷണങ്ങള്‍ യൂറിക് ആസിഡ് അളവ് കുറയ്ക്കാന്‍ സഹായിക്കും. അവ ഏതൊക്കെയെന്നു നോക്കാം

ചെറി

യൂറിക് ആസിഡിന്‌റെ അളവും ഗൗട്ട് പ്രശ്‌നങ്ങളും കുറയ്ക്കുന്നതിന് ചെറി മികച്ച പരിഹാരമാണ്. ഇതിലുള്ള സംയുക്തങ്ങള്‍ നീര്‍വീക്കം കുറയ്ക്കുന്നു.

ബെറി

സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക് ബെറി എന്നിവ വിറ്റാമിന്‍ സി, ആന്‌റിഓക്‌സിഡന്‌റ് എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇവ യൂറിക് ആസിഡ് കുറയ്ക്കാനും നീര്‍വീക്കം അകറ്റാനും സഹായിക്കും

ആപ്പിള്‍

ശരീരത്തിലെ യൂറിക് ആസിഡ് കുറയ്ക്കാന്‍ ആപ്പിളിലെ മാലിക് ആസിഡ് സഹായിക്കും. നാരുകളാല്‍ സമ്പന്നമായ ആപ്പിള്‍ യൂറിക് ആസിഡ് നിയന്ത്രിച്ചുനിര്‍ത്തും

വാഴപ്പഴം

യൂറിക് ആസിഡായി വിഘടിക്കുന്ന പ്യൂരിന്‍ എന്ന സംയുക്തം വാഴപ്പഴത്തില്‍ കുറവാണ്. ഇതിലുള്ള പൊട്ടാസ്യം യൂറിക് ആസിഡ് അളവ് നിയന്ത്രിക്കുന്നു

സെലെറി

ഗൗട്ട് ചികിത്സയില്‍ സെലെറി വിത്തുകളും ജ്യൂസും ഉപയോഗിക്കുന്നു. നീര്‍വീക്കവും യൂറിക് ആസിഡും കുറയ്ക്കാന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ ഇവയിലുണ്ട്.

പൈനാപ്പിള്‍

ആന്‌റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ള ബ്രോമെലിന്‍ യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്നു

പച്ച ഇലക്കറികള്‍

ചീര, കെയ്ല്‍, ബ്രക്കോളി എന്നിവയില്‍ പ്യൂരിന്‍ കുറവും വിറ്റാമിനും ധാതുക്കളും കൂടുതലുമാണ്. ഇവ യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.

മുഴുധാന്യങ്ങള്‍

ഓട്‌സ്, ബാര്‍ലി, ബ്രൗണ്‍റൈസ് എന്നിവ നാരുകളാല്‍ സമൃദ്ധമാണ്. പ്യൂരിന്‍ ഇവയില്‍ കുറവാണ്

നട്‌സും സീഡ്‌സും

ആരോഗ്യകരമായ കൊഴുപ്പും നാരുകളും ആന്‌റിഓക്‌സിഡന്‌റുകളുമടങ്ങിയ നട്‌സുകളിലും സീഡുകളിലും പ്യൂരിന്‍ താരതമ്യേന കുറവാണ്. ബദാം, വാള്‍നട്ട്, ഫ്‌ളാക്‌സ് സീഡ് എന്നിവ ഉദാഹരണം